ടാങ്കര്‍ ലോറി അപകടം:ഭീതി വിട്ടുമാറാതെ അജിത്തും കുടുംബവും
ചേലേരി: തിരുവോണ ദിവസം കണ്ണൂര്‍ പള്ളിക്കുന്നില്‍ ഉണ്ടായ ടാങ്കര്‍ ലോറി അപകടത്തില്‍ സാരമായ പരുക്കുകളോടെ രക്ഷപെട്ട ചേലേരിയിലെ അജിത്തും കുടുംബവും ഇപ്പോഴും ഭീതിയില്‍ നിന്ന് മുക്തമായിട്ടില്ല. ഗ്യാസ് ടാങ്കര്‍ വീണ് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പള്ളിക്കുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. പന്നേമ്പാറ റോഡില്‍ നിന്നും ഹൈവേ റോഡിലേക്ക് പ്രവേശിച്ച ബൈക്ക് യാത്രികനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ടാങ്കര്‍ മറിഞ്ഞ് കാറിലിടിച്ചത്. റോഡിലേക്ക് മറിഞ്ഞ ടാങ്കര്‍ ഉരുണ്ട് വന്ന് കാറില്‍ ഇടിക്കുകായിരുന്നെന്ന് കാറില്‍ ഉണ്ടായ ബിജിന്‍ പറയുന്നു. ഇവര്‍ സഞ്ചരിച്ച ടി.എന്‍ 38 സി.ആര്‍ 7594 നമ്പര്‍ നിസാന്‍ ടെറാന കാറിന്റെ ഒരു വശം പൂര്‍ണ്ണമായും തകരുകയും കാറില്‍ ഉള്ളവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മുക്കാല്‍ മണിക്കൂറിന് ശേഷം ഇതുവഴി വന്ന ഒരു ഓട്ടോഡ്രൈവറാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ ആശുപത്രിയില്‍ എത്തിച്ചത്.
അതുവരെ രക്തത്തില്‍ കുളിച്ച് തുറക്കാനാവാതെ കാറിനുള്ളില്‍ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.
അപകടത്തില്‍ അജിത്തിന്റെ ഭാര്യ ബിന്ദു, മക്കളായ ബിജിന്‍, ജിതിന്‍, അജിത്തിന്റെ സഹോദരി അജിത അവരുടെ മകന്‍ അരുണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരനായ അജിത്ത് ഭാര്യാ പിതാവിന്റെ രോഗംമൂര്‍ച്ഛിച്ചതിനെ
തിനെ തുടര്‍ന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് കോയമ്പത്തൂരില്‍ നിന്നും കൊളച്ചേരിയിലേക്ക് യാത്ര പുറപ്പെട്ടത്.
ബിന്ദുവിന്റെ പിതാവ് പെരുമാച്ചേരി സി.ആര്‍.സി ക്ക് സമീപം താമസിക്കുന്ന കല്ലായി വിജയന്‍ ശനിയാഴ്ച വൈകുന്നേരത്തോടെ മരണമടയുകയും ചെയ്തു. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ഇന്നലെ രാവിലെ ആശുപത്രിയില്‍ നിന്നും സിസ്ചാര്‍ജ്ജ് ചെയ്ത ഇവര്‍ ഇപ്പോള്‍ വീട്ടില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."