അതെ, തീ വന്നത് ഫാനില്‍ നിന്നുതന്നെ, ഫയര്‍ഫോഴ്‌സും സമര്‍പ്പിച്ചു മറ്റൊരു റിപ്പോര്‍ട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗത്തില്‍ തീ പിടിത്തമുണ്ടായത് ഫാനില്‍ നിന്ന് തന്നെയെന്ന് ഫയര്‍ഫോഴ്‌സിന്റേയും റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഫയര്‍ഫോഴ്‌സ് മേധാവി ആര്‍.ശ്രീലേഖ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ഫാന്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നുള്ള ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും മറ്റ് സ്വിച്ചുകള്‍ക്കും വയറിങിനും തീപിടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തിയ ശേഷമാണ് തീ കത്തിയത്. ഒരു ദിവസത്തിലേറെയായി ഫാന്‍ നിര്‍ത്താതെ കറങ്ങിയതോടെ മോട്ടോറിന്റെ ഭാഗത്തെ പ്ലാസ്റ്റിക് ഉരുകി ജനല്‍ കര്‍ട്ടനിലേക്കും ഷെല്‍ഫിലിരുന്ന കടലാസുകളിലേക്കും വീഴുകയായിരുന്നു.
അവ കരിഞ്ഞ് മുറിയില്‍ പുക നിറഞ്ഞത് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ ഓഫിസിലെ ജീവനക്കാരനാണ് ആദ്യം കണ്ടത്. സെക്രട്ടേറിയറ്റിലെ ഫയര്‍ഫോഴ്‌സ് യൂനിറ്റെത്തി വാതില്‍ തുറന്നതോടെയാണ് തീ പിടിച്ചതെന്നും പുക നിറഞ്ഞ മുറിയിലേക്ക് പെട്ടന്ന് വായുസഞ്ചാരം കൂടിയതാണ് തീ പടരാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുമരലിലെ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി കര്‍ട്ടനിലേക്കും ഷെല്‍ഫിലേക്കും വീണതാണ് തീപിടിക്കാന്‍ കാരണമെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ്് എന്‍ജിനീയറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 25 നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."