HOME
DETAILS

ജി.എസ്.ടി വിഹിതമില്ല; സംസ്ഥാനങ്ങള്‍ വായ്പയെടുത്തോയെന്ന് കേന്ദ്രം

  
backup
August 27 2020 | 18:08 PM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജി.എസ്.ടി ഇനത്തില്‍ കേന്ദ്രത്തിന്റെ വരുമാന നഷ്ടം 2.35 ലക്ഷം കോടിയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഈ സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വിഹിതമായ 97,000 കോടി മിതമായ പലിശ നിരക്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നതിനോ അല്ലെങ്കില്‍ മൊത്തം 2.35 ലക്ഷം കോടി വായ്പ നല്‍കുന്നതിനോ അനുമതി നല്‍കാമെന്ന് ഇന്നലെ നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ധനമന്ത്രിമാരെ അറിയിച്ചു.

വായ്പ അഞ്ചു വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതിയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ഒരാഴ്ചക്ക് ശേഷം വീണ്ടും യോഗം ചേരും. അടുത്ത യോഗത്തില്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ കേന്ദ്രം വായ്പയെടുത്ത് നല്‍കണമെന്ന് നേരത്തെ ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അതിന് പകരം സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള അവസരം നല്‍കി പലിശയുള്‍പ്പടെ തിരിച്ചടക്കേണ്ട ബാധ്യത സംസ്ഥാനങ്ങള്‍ക്കു മേല്‍ വയ്ക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. കൊവിഡുണ്ടാക്കിയ അസാധാരണമായ സാഹചര്യത്തിലാണ് നാമുള്ളതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കൊവിഡിനെ ദൈവത്തിന്റെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച നിര്‍മ്മലാ സീതാരാമന്‍ കൊവിഡ് മൂലം വലിയ സാമ്പത്തിക നഷ്ടം രാജ്യത്തുണ്ടായതായും പറഞ്ഞു.

2020-21 കാലയളവില്‍ നഷ്ടപരിഹാര സെസ് 65,000 കോടി രൂപ പിരിച്ചെടുക്കുമെന്ന് നിര്‍മ്മല പറഞ്ഞു. മൂന്ന് ലക്ഷം കോടി രൂപയാണ് ആകെ ആവശ്യമായി വരുന്നതെന്ന് നിര്‍മല പറഞ്ഞു.

നികുതി കൂട്ടുന്നതിനെ കുറിച്ച് ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ചയുണ്ടായില്ല. രണ്ട് നിര്‍ദേശങ്ങളുടെയും വിശദാംശങ്ങള്‍ കേന്ദ്രം രണ്ട് ദിവസത്തിനകം നല്‍കുമെന്നും അതിനുശേഷം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങള്‍ അവരുടെ ഇഷ്ടപ്രകാരം അഭിപ്രായം രേഖപ്പെടുത്താമെന്നും ധനമന്ത്രി പറഞ്ഞു.

വായ്പയെടുക്കുന്നതിന്റെ ഭാരം സംസ്ഥാനങ്ങളിലേക്ക് വരില്ലെന്നും നിര്‍മ്മല അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago