HOME
DETAILS
MAL
ഗോധ്ര ട്രെയിന്‍ തീവയ്പ്പു കേസില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം
backup
August 27 2018 | 11:08 AM
അഹമദാബാദ്: 59 പേരുടെ മരണത്തിനിടയാക്കിയ 2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ്പ് കേസില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ്. അഹമ്മദാബാദിലെ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. മൂന്നു പേരെ കുറ്റവിമുക്തരാക്കി.
2015-16 കാലഘട്ടത്തില്‍ അറസ്റ്റിലായ അഞ്ചു പ്രതികളില്‍ ഫറൂഖ് ഭാന, ഇമ്രാന് ഷേരു എന്നിവര്‍ക്കാണു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഹുസൈന് സുലേമാന് മോഹന്‍, കസം ഭാമേഡി, ഫാറൂഖ് ധന്ദിയ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടു.
സബര്‍മതി ട്രെയിനിലെ ഒരു കോച്ചാണ് ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ അഗ്നിക്കിരയായത്. കൊല്ലപ്പെട്ട 59 പേരില്‍ അധികവും ഉത്തര്‍പ്രദേശില്‍ നിന്നു മടങ്ങുകയായിരുന്ന കര്‍സേവകരായിരുന്നു.
ഇതിനിടെ 2017 ഒക്ടോബറില്‍ 11 പേരുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."