പ്ലാസ്മ, രക്തദാന ദേശീയ കാംപയിൻ സംഘടിപ്പിച്ചു
റിയാദ്: കൊവിഡ്-19 രോഗ ബാധിതർക്ക് ആശ്വാസവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാ, രക്തദാന ദേശീയ കാമ്പയിൻ സംഘടിപ്പിച്ചു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികൾക്കും ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ, രക്തദാന ദേശീയ കാംപയിൻ സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടു നിന്ന ദേശീയ കാംപയിൻ രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവൺമെൻ്റ് ആശുപത്രികളുമായി സഹകരിച്ചാണ് കാംപയിൻ നടത്തിയത്. ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററിൻ്റെ കീഴിൽ അൽജൗഫ്, അറാർ, ഹായിൽ, അൽറാസ്, അൽഖർജ് എന്നിവിടങ്ങളിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു.
സഊദിയിൽ രക്ത പ്ലാസ്മ ചികിത്സയിലൂടെ നൂറിലധികം കൊവിഡ്-19 രോഗികൾക്ക് പ്രയോജനം ലഭിച്ചുവെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രാജ്യത്ത് കൊറോണ വൈറസ് ബാധ കണ്ടതു മുതൽ തികഞ്ഞ ജാഗ്രതയോടെയാണ് സഊദി ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികൾ കൈക്കൊണ്ടിട്ടുള്ളത്. സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ മികച്ച നിലവാരത്തിലുള്ള ചികിത്സയാണ് രോഗികൾക്ക് എല്ലാ ആശുപത്രികളിലും ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. സഊദി അറേബ്യയിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന കാമ്പയിൻ സംഘടിപ്പിച്ചതെന്ന് ഫോറം സോണൽ പ്രസിഡന്റ് മൂസക്കുട്ടി കൊണ്ടോട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."