അന്തിമ വോട്ടര്‍പട്ടികയില്‍ അട്ടിമറി: യു.ഡി.എഫ്
തൊടുപുഴ: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ഗുരുതര ക്രമക്കേടുകള്‍ ഉള്ളതായി യു.ഡി.എഫ് ഇടുക്കി പാര്‍ലമെന്റ് മണഡലം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ.അലക്‌സ് കോഴിമലയും ആരോപിച്ചു.
നിയോജക മണ്ഡലത്തിലെ 1305 ബൂത്തുകളിലേയും വോട്ടര്‍ പട്ടികയില്‍ നിന്നും നിരവധി യു.ഡി.എഫ് അനുഭാവികളുടെ പേരുകള്‍ മനപൂര്‍വ്വം നീക്കംചെയ്തിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് നോട്ടിസ് നല്‍കാതെ അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനാകില്ല. എന്നാല്‍ നീക്കം ചെയ്ത വര്‍ക്കാര്‍ക്കും നിയമാനുസരണം നോട്ടിസ് നല്‍കിയിട്ടില്ല. ഇത് ഗുരുതരമായ ക്രമക്കേടാണ്. നിയമ വിരുദ്ധമയി നീക്കം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി യു.ഡി.എഫ് നിയമ നടപടികള്‍ സ്വീകരിക്കും.
ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും നിഷ്പക്ഷതയും തകര്‍ക്കുന്നഇത്തരം നടപടികള്‍ക്കെതിരെ പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്തു ക്രമക്കേടുകള്‍ കാണിച്ചാലും ആരു ഒന്നു ചെയ്യാനില്ല എന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം അപലപനീയമാണ്. തെരെഞ്ഞെടുപ്പ് ഡ്യുട്ടിയിലുണ്ടായിരുന്ന യു.ഡി.എഫ് അനുഭാവികളായ ഉദ്യോഗസ്ഥന്‍മാരെ മനപ്പൂര്‍വ്വം ഡ്യുട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതായി നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ എടുക്കണമെന്നും വോട്ടര്‍ പട്ടിക അട്ടിമറിച്ച സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."