HOME
DETAILS

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

  
Ajay
October 12 2024 | 13:10 PM

UAE national defies travel ban and travels to Lebanon with family Order for investigation

ദുബൈ: യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബത്തോടൊപ്പം ലബനാനിലേക്ക് പോയതിനെ തുടർന്ന് അന്വേഷണത്തിന് നിർദേശം. മറ്റൊരു രാജ്യം വഴിയാണ് ഇദ്ദേഹം ലബനാനിലേക്ക് പോയത്. ഈ നടപടിയിലൂടെ ഇദ്ദേഹം തന്റേയും കുടുംബത്തിന്റേയും  ജീവനാണ് അപകടത്തിലാക്കിയതെന്ന് അന്വേഷണത്തിന് ഉത്തരവിട്ട അറ്റോർണി ജനറൽ ഡോ. ഹമദ് അൽ ഷംസി പറഞ്ഞു. 

ചില രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സംബന്ധിച്ച് വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങൾ അനുസരിക്കണമെന്ന് അൽ ഷംസി രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്യുകയും അത്തരം നിർദേശങ്ങൾ പ്രാഥമികമായി പൗരന്മാരുടെ സുരക്ഷയാണ് ലക്ഷ്യമിടുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. യാത്രാ വിലക്കിന്റെ ഏതൊരു ലംഘനവും ക്രൈംസ് ആൻഡ് പെനാൽറ്റി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തടവും പിഴയും, അല്ലെങ്കിൽ ഈ രണ്ടിലേതെങ്കിലുമൊന്നും ബാധകമാകുന്ന ശിക്ഷാർഹമായ കുറ്റമാണ്.

വിദേശ കാര്യ മന്ത്രാലയ (മോഫ) വെബ്സൈറ്റ് പറയുന്നതനുസരിച്ച്, യു.എ.ഇ പൗരന്മാർക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ലബനാനിലേക്ക് പോകാൻ അനുവാദമില്ല. ഇസ്രാഈലും ലബനാൻ ആസ്ഥാനമായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ട സുരക്ഷ കണക്കിലെടുത്താണ് നടപടി.

യു.എ.ഇ നയതന്ത്ര ദൗത്യങ്ങൾ, അടിയന്തര ചികിത്സാ കേസുകൾ, മുൻകൂട്ടി അംഗീകൃത ഔദ്യോഗിക ശാസ്ത്രസാമ്പത്തിക പ്രതിനിധികൾ എന്നിവർ ഒഴികെ യു.എ.ഇ പൗരന്മാർക്കാർക്കും അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. റഷ്യയുമായുള്ള യുദ്ധം കാരണം ഉക്രൈനിലേക്ക് യാത്ര ചെയ്യുന്നതിനെതിരേ യു.എ.ഇ പൗരന്മാർക്ക് മന്ത്രാലയം വെബ്സൈറ്റിലെ മറ്റൊരു യാത്രാ ഉപദേശത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  6 minutes ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  14 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  21 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  28 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  36 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  44 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  an hour ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  an hour ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  an hour ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  an hour ago