HOME
DETAILS

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

  
Ajay
October 12 2024 | 12:10 PM

Saudi Arabia plans to double production of saffron worth gold

റിയാദ്:രാജ്യത്ത് കുങ്കുമപ്പൂവ് ഉൽപ്പാദനം പ്രാദേശികവൽക്കരിക്കാനും ഇരട്ടിയാക്കാനും പദ്ധതിയുമായി സഊദി അറേബ്യ. സാമ്പത്തികമായി ഏറെ നേട്ടം നൽകുന്ന വിളയായത്തിനാൽ ദേശീയ സുസ്ഥിര കാർഷിക ഗവേഷണ വികസന കേന്ദ്രം ഇതിനുള്ള പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ദേശീയ കാർഷിക പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിന്‍റെയും പ്രായോഗിക കാർഷിക ഗവേഷണം വികസിപ്പിക്കുന്നതിന്‍റെയും ഭാഗമാണ് സഊദി ഈ പദ്ധതി നടപ്പിലാക്കുന്നത്.

കുങ്കുമപ്പൂവ് ഉൽപാദനം പ്രാദേശികവൽക്കരിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമാകുന്നത് റിയാദ്, ഖസിം, തബൂക്ക്, അൽബാഹ എന്നീ നാല് പ്രധാന പ്രവിശ്യകളാണ്. ഇതിലൂടെ രാജ്യത്ത് കുങ്കുമപ്പൂവിന്റെ കൃഷിയും ഉൽപാദനവും പ്രാദേശികവൽക്കരിക്കാനും വർധിപ്പിക്കാനുമാണ് കാർഷിക ഗവേഷണ വികസന കേന്ദ്രം ലക്ഷ്യംവെയ്ക്കുന്നത്.

കൂടാതെ കുങ്കുമപ്പൂവിന്റേ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കാനും വിലയിരുത്താനും പൂക്കളും തണ്ടുകളും ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല നടീൽ തീയതികൾ നിർണയിക്കാനും ഉചിതമായ വളങ്ങൾ തെരഞ്ഞെടുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. ചെടികളുടെ സാന്ദ്രത, നടീലിന്‍റെ ആഴം, ജലത്തിന്‍റെയും മണ്ണിെൻറയും ലവണാംശം, കുങ്കുമപ്പൂക്കൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഹൈഡ്രോപോണിക്, വെർട്ടിക്കൽ കൃഷിക്കുള്ള പോഷക പരിഹാരങ്ങൾ എന്നിവയും കാർഷിക ഗവേഷണ വികസന കേന്ദ്രത്തിന്റെ പഠനപരിധിയിൽ ഉൾപ്പെടുന്നതാണ്.

കുങ്കുമപ്പൂവ് സാമ്പത്തികമായി ലാഭം നൽകുന്ന വിളകളിൽ ഒന്നായി രാജ്യം കണക്കാക്കുന്നു. സഊദി കുങ്കുമപ്പൂവിന്റെ ഉൽപ്പാദനം ഇരട്ടിയാക്കാൻ ശ്രമിക്കുമ്പോൾ തന്നെ കൃഷിയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ കാർഷിക ഉൽപാദന സമ്പ്രദായത്തിലേക്ക് അതിനെ പരിചയപ്പെടുത്തുന്നതിനും നിരവധി ശാസ്ത്രീയ ഗവേഷണങ്ങളും പഠനങ്ങളും നടത്താൻ ശ്രമിക്കുകയാണ്. ആധുനിക കാർഷിക സംഭവവികാസങ്ങൾക്കൊപ്പം നൂതനമായ കാർഷിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ സുസ്ഥിരതാ കാർഷിക കേന്ദ്രം നടത്തുന്ന ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് കുങ്കുമപ്പൂ കൃഷിയും ഉൾപ്പെടുത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  2 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  2 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  2 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  2 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  2 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  2 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  2 days ago