HOME
DETAILS

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

  
October 12, 2024 | 12:41 PM

UAE Stands With Lebanon Collection of donations at Sharjah Expo Center from 19

ഷാർജ: 'യു.എ.ഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ' കാംപയിൻ ഭാഗമായി ഷാർജ എക്സ്പോ സെൻററിൽ ഈ മാസം 19 മുതൽ സംഭാവനകൾ ശേഖരിക്കുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ച 1 വരെയാണ് സംഭാവനകൾ ശേഖരിക്കുക. ഒക്ടോബർ എട്ടിന് ആരംഭിച്ച കാംപയിൻ 21 വരെ തുടരും.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ്റെ നിർദേശാനുസരണം വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും യു.എ.ഇ പ്രസിഡൻഷ്യൽ അഫയേഴ്സ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാൻ്റെ തുടർ നടപടികളോടെ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാനും ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ്റെ മേൽനോട്ടത്തിലാണ് സംഭാവനാ ശേഖരണം. 

ബിഗ് ഹാർട്ട് ഫൗണ്ടേഷനും ഷാർജ ചാരിറ്റി അസോസിയേഷനും ഷാർജ എമിറേറ്റിലെ വിവിധ ചാരിറ്റബിൾ ബോഡികളും സ്ഥാപനങ്ങൾ, ബിസിനസുകാർ, സോഷ്യൽ ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെയും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെയുമാകും സംഭാവനകൾ ശേഖരിക്കുക.

എമിറാത്തി സമൂഹത്തിൻ്റെ എല്ലാ വൈവിധ്യത്തിലും അവിഭാജ്യ ഘടകമായി മാറുന്ന മാനുഷിക ഐക്യദാർഢ്യത്തിന്റെ മൂല്യങ്ങളെയാണ് കാംപയ്‌നിൻ്റെ ലക്ഷ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ഡയരക്ടർ മറിയം അൽ ഹമ്മദി പറഞ്ഞു. ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസം നൽകുന്നതിനുള്ള ചരിത്രപരമായ കൂട്ടായ്മകളുടെ ഭാഗമാണ് പ്രതിസന്ധിയിലായ ജനങ്ങൾക്കായി യുഎഇ ഏറ്റെടുത്തിരിക്കുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളെന്ന് ഷാർജ ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ അബ്ദുല്ല ബിൻ ഖാദിം പറഞ്ഞു. ഇത് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമൂഹങ്ങളോടുള്ള യു.എ.ഇ നേതൃത്വത്തിന്റെ അഗാധമായ ഉത്കണ്ഠയും അവരുടെ ദുരവസ്ഥ പരിഹരിക്കാനുള്ള ആഗ്രഹവും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  18 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  18 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  18 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  18 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  18 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  18 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  18 days ago
No Image

വ്യക്തിവിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; സമീപിക്കുന്നവരിൽ കൂടുതലും കമിതാക്കൾ; മുഖ്യസൂത്രധാരനായ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Kerala
  •  18 days ago
No Image

ഓപ്പണ്‍ എഐ ലോക്കല്‍ ഡാറ്റ റെസിഡന്‍സി അവതരിപ്പിച്ച് യുഎഇ; 10 യുവാക്കളില്‍ 6 പേര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍

uae
  •  18 days ago
No Image

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് വൈകിയാൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം; സുപ്രീംകോടതി

latest
  •  18 days ago