HOME
DETAILS
MAL
നോർക്ക സൗജന്യ ആംബുലൻസ് സർവീസ്; ബഹ്‌റൈനിൽ നിന്ന് 100 ൽ അധികം പേർക്ക് പ്രയോജനപ്പെട്ടു
backup
August 27 2020 | 21:08 PM
മനാമ: ചികിത്സയ്ക്കും, മൃതദേഹങ്ങൾ എത്തിക്കുന്നതിനുമായി നോർക്ക റൂട്ട്സ് പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗജന്യ ആംബുലൻസ് സൗകര്യം, ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ചാരിറ്റി ഹെൽപ്പ് ഡെസ്ക് വഴി നൂറിൽപരം ആളുകൾക്ക് പ്രയോജനപ്പെട്ടു എന്ന് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
2018ൽ നോർക്ക ഇത്തരം ഒരു പദ്ധതി ഔദ്യോഗികമായ പ്രഖ്യാപിക്കും മുമ്പ് തന്നെ ബഹ്‌റൈനിൽ നിന്നും നോർക്ക സൗജന്യ ആംബുലൻസ് സർവീസ് ഉപയോഗപ്പെടുത്തി തുടങ്ങിയിരുന്നു. ഇപ്പോൾ നൂറിൽപരം ആളുകൾക്ക് വളരെ വലിയ കൈത്താങ്ങുവാൻ കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം റിഫയിൽ ഗ്യാരേജിൽ വെച്ച് മരണമടഞ്ഞ് എമിറേറ്റ്സ് എയർലൈൻ വഴി നാട്ടിലേക്ക് കൊണ്ടുപോകുന്ന ജിൽസുവിന്റെയും, രാജീവിന്റെയും മൃതദേഹങ്ങൾക്ക് ആവശ്യമായ ആംബുലൻസ് സൗകര്യം ഒരുക്കുക വഴി 102 മത്തെ സൗജന്യ സേവനം പൂർത്തിയാക്കുകയാണ്. കോവിഡ് മഹാമാരി സമയത്തും വളരെ കൃത്യതയോടെ സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നു എന്നതിന് നോർക്കയോടുള്ള നന്ദിയും സമാജം എക്സിക്യൂട്ടീവ്ര് കമ്മിറ്റി രേഖപ്പെടുത്തി. കേരള സർക്കാരിൻറെ നോർക്കറൂട്ട്സ് ഔദ്യോഗിക ഹെൽപ്പ് ഡെസ്ക്
കേരളത്തിന് പുറത്ത് ബഹ്‌റൈൻ കേരളസമാജത്തിൽ മാത്രമാണുള്ളത്.
കേരളത്തിലെ എല്ലാ എയർപോർട്ടുകളിൽ നിന്നും സ്വന്തം വീട്ടിലേക്കോ , ഹോസ്പിറ്റലിലേക്കോ , തികച്ചും സൗജന്യമായി ആംബുലൻസ് സൗകര്യം നൽകുന്നു എന്നതിനു പുറമേ , മൃതദേഹം സുരക്ഷിതമായി വയ്ക്കുവാൻ ഫ്രീസർ ബോക്സും ആവശ്യാനുസരണം നോർക്ക സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ രോഗികൾക്ക് സ്‌ട്രെർച്ചർ അടക്കമുള്ള സേവനവും ആംബുലൻസിൽ ലഭ്യമാക്കുന്നുണ്ട്. പ്രസ്‌തുത സേവനത്തിനായി സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് (39449287), ചാരിറ്റി - നോർക്ക ജനറൽ കൺവീനർ കെ ടി സലിം (33750999) ആംബുലൻസ് സർവീസ് ചുമതലയുള്ള സാനി പോൾ (39855197) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. പ്രവാസി കമ്മീഷനഗം സുബൈർ കണ്ണൂർ, ലോക കേരളസഭാഗം സി.വി. നാരായണൻ, മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവരും ഇതുമായി സഹകരിച്ച് വിവരങ്ങൾ കൈമാറുന്നതിനും മറ്റും സഹായിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."