പാലിയേക്കര ടോള്‍ പിരിവ് 31ന് പുനരാരംഭിക്കും
പുതുക്കാട് : പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നിര്‍ത്തിവച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് 31ന് പുനരാരംഭിക്കും. 26ന് പുനരാരംഭിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും 30 വരെ പിരിവ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ടോള്‍ പ്ലാസയുടെ ടണലില്‍ വെള്ളം കയറി ഉപകരണങ്ങള്‍ നശിച്ചതിനാല്‍ താല്‍ക്കാലിക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായ രീതിയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഒന്നര മാസം കഴിയും. ദുരിതാശ്വാസ വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു.
മഴക്കെടുതിയില്‍ തകര്‍ന്ന ദേശീയപാതയില്‍ ടാറിങ് പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. പ്രധാന പാതയിലെ തകരാര്‍ പരിഹരിച്ചതിന് ശേഷം മാത്രമാണ് സര്‍വിസ് റോഡുകള്‍ ടാറിങ് നടത്തുക.
ഇതിനിടെ പ്രളയത്തില്‍ നിന്ന് മുക്തിയാകും മുന്‍പ് ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."