പ്രളയദുരന്തം; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ ട്രൈബ്യൂണലിനെ നിയമിക്കണം: കൊടിക്കുന്നില്‍
കൊല്ലം: സംസ്ഥാനത്തുണ്ടായ രൂക്ഷമായ വെള്ളപ്പൊക്ക കെടുതികള്‍ മൂലം ദുരിതം അനുഭവിക്കുന്നവരുടെ നാശനഷ്ടങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായുള്ള ട്രൈബ്യൂണലിനെ നിയമിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനം ഉപയോഗിച്ച് നഷ്ടപരിഹാരം കണക്കാക്കുന്നതിന് സുതാര്യത ഉണ്ടാകുവാന്‍ സാധ്യതയില്ല. രാഷ്ട്രീയ ഇടപെടലുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ ഇടപെടലുകളും മൂലം അര്‍ഹതപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാതെ പോകാനുള്ള സാധ്യതയുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.ഈ അവസ്ഥയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക തൃപ്തികരമല്ലെങ്കില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാര തുകയെ സംബന്ധിച്ച് ഉയര്‍ന്ന തലത്തില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം ഉണ്ടാകണം. ന
ഇതിന് ഒരു ഉന്നതാധികാര സമിതി ആവശ്യമാണ്. അതുകൊണ്ട് ഹൈക്കോടതി സിറ്റിങ് ജഡ്ജിയും മറ്റ് നിഷ്പക്ഷമതികളായ രണ്ടുപേര്‍ അംഗങ്ങളുമായ ഒരു മൂന്നംഗ നഷ്ടപരിഹാരം സഹായ ട്രൈബൂണലിന് സര്‍ക്കാര്‍ രൂപം നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും മടങ്ങുന്നവര്‍ക്ക് പ്രാഥമിക ചെലവിനായി പതിനായിരം രൂപ നല്‍കുമന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ആ തുക ഇതുവരെ ദുരിതം അനുഭവിച്ചവര്‍ക്ക് ലഭിച്ചിട്ടില്ല. കുട്ടനാട് അടക്കം മുമ്പുണ്ടായ രണ്ട് വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിച്ചര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച പതിനായിരം രൂപ നാമമാത്രമാണ്. ഒരു ലക്ഷം രൂപയെങ്കിലും പ്രാഥമിക ചെലവിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ക്യാംപുകളില്‍ പോകാതെ ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചവരെ നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."