ചെറായിയില്‍ അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാകുന്നു
വൈപ്പിന്‍: ചെറായി വൈദ്യുതി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികളുടെ പേരില്‍ പകല്‍ സമയങ്ങളിലും രാത്രികാലങ്ങളില്‍ അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവാകുന്നു. മണിക്കൂറുകളോളമാണ് ഇത്തരത്തില്‍ വൈദ്യുതി മുടക്കം പതിവാണ്.
കനത്ത ചൂടില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് വൈദ്യുതി അടക്കടി മുടങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്.
മുനമ്പം മുതല്‍ കുഴുപ്പിള്ളി വരെയുള്ള പ്രദേശങ്ങളിലെ നിരവധി ചെറുകിട ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമെ മേഖലയിലെ വ്യാപാരസ്ഥാപനങ്ങളെയും വൈദ്യുതി മുടക്കം വലക്കുകയാണ്.
മത്സ്യമേഖലയായ മുനമ്പത്തും മത്സ്യവ്യവസായത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.ഈ മേഖലയിലെ ഐസ് ഫാക്ടറികളെയാണ് വൈദ്യുതി മുടക്കം ബാധിക്കുന്നത്.ചെറായി, പള്ളിപ്പുറം, മുനമ്പം, കുഴുപ്പിള്ളി മേഖലയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മാണം ആരംഭിച്ച 110 വൈദ്യുതി സബ്‌സ്റ്റേഷന്റെ നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."