HOME
DETAILS
MAL
ഹാജിമാരുടെ തിരിച്ചുവരവ് കരിപ്പൂര്‍ വഴിയാക്കണം
backup
August 28 2018 | 05:08 AM
കോഴിക്കോട്: ഹാജിമാരുടെ തിരിച്ചുവരവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴിയാക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി കേന്ദ്ര വ്യോമയാന മന്ത്രിക്കും സഊദി എംബസിക്കും കത്തുകള്‍ അയച്ചു. കേരളത്തിലെ കാലാവസ്ഥാ ദുരന്തസാഹചര്യം കണക്കിലെടുത്തു മലബാര്‍ ഭാഗത്തുനിന്നുള്ള ഭൂരിഭാഗം വരുന്ന ഹാജിമാര്‍ക്ക് ഇതേറെ സഹായകമാകും.
ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ മുന്‍പ്രസിഡന്റ് എം. മുസമ്മില്‍, പ്രസിഡന്റ് ഐപ്പ് തോമസ്, സെക്രട്ടറി ഡോ. എ.എം ഷെരീഫ്, ഡോ. കെ. മൊയ്തു, ടി.പി.എം ഹാഷിര്‍ അലി, ടി.പി വാസു, എം.കെ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."