കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ആലപ്പുഴ: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് എം.ലിജു, എ.എ.ഷുക്കൂര്‍, അഡ്വ.രവീന്ദ്ര ദാസ്, ജി.മുകുന്ദന്‍ പിള്ള , ബഷീര്‍ കോയാപറമ്പില്‍ ,ജി.മനോജ് കുമാര്‍, ജോഷി രാജ്, കെ. നൂറുദ്ധീന്‍ കോയ, സജില്‍ ഷെരീഫ് , നുഹുമാന്‍കുട്ടി, വേണുഗോപാല്‍ , മുരളീകൃഷ്ണന്‍ അഷ്‌റഫ്, തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കളികളുമെന്ന് ഡി.സി.സി. പ്രസിഡന്റ് എം.ലിജു പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാരായ സി.ആര്‍. ജയപ്രകാശ് , ബി.ബാബുപ്രസാദ് എന്നിവര്‍ക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."