എ.സി റോഡിലെ വെള്ളം വറ്റിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ വേണമെന്ന് മന്ത്രി
ആലപ്പുഴ: എ.സി റോഡിലെ വെള്ളം വറ്റിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ വേണമെന്ന് മന്ത്രി ടി.എം തോമസ് ഐസക്ക് ജല അതോറിട്ടി സെക്രട്ടറിയോട് നിര്‍ദേശിച്ചു. ധനമന്ത്രി ടി. എം. തോമസ് ഐസക്ക് ജലഅതോറിട്ടി സെക്രട്ടറി ടിങ്കു വിശ്വാസമായി കലക്ട്രേറ്റില്‍ അടിയന്തര ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുട്ടനാട്ടിലെ ജലവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ചര്‍ച്ച ചെയ്തത്. വെള്ളം വറ്റിക്കുന്നതിന് കൂടുതല്‍ പമ്പുകള്‍ വാങ്ങും. നിലവിലുള്ള മൂന്ന് പമ്പുകള്‍ ഉടന്‍ പ്രവര്‍ത്തിപ്പിച്ച് പണി ആരംഭിക്കാനും നിര്‍ദേശിച്ചു.
മട വീണത് സംബന്ധിച്ച് പാടശേഖര സമിതിയുമായി ചര്‍ച്ചചെയ്യണം. പമ്പിങ്ങിന് പാടശേഖരസമിതിയ്ക്കായി കാത്തിരിക്കാതെ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ വാട്ടര്‍ അതോറിട്ടിക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
കുട്ടനാട്ടിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച തുടങ്ങുന്ന സാഹചര്യത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി ജല അതോറിട്ടി സ്വീകരിക്കും. പ്രളയബാധിത പഞ്ചായത്തുകളില്‍ അതോറിറ്റിക്ക് വാഹനത്തിലെത്തിക്കാന്‍ കഴിയാത്തിടങ്ങളില്‍ വള്ളത്തില്‍ കുടിവെള്ളം എത്തിക്കും. ചീഫ് എന്‍ജിനീയര്‍ കെ.എ ജോഷിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."