HOME
DETAILS

മുറിച്ചിട്ട മരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൊണ്ടുപോയില്ല; കര്‍ഷകര്‍ ദുരിതത്തില്‍

  
backup
April 26, 2019 | 7:12 AM

%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4

അന്തിക്കാട്: കാഞ്ഞാണി - തൃശൂര്‍ സംസ്ഥാന പാതയില്‍ പെരുമ്പുഴ പാലത്തിനു സമീപം മുറിച്ചിട്ട മരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൊണ്ടു പോകാത്തത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു.
മാസങ്ങള്‍ക്കു മുന്‍പ് മരങ്ങള്‍ മുറിച്ചിട്ടു പോയ ഇവര്‍ പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നാണ് കര്‍ഷകരുടെ പരാതി. മരങ്ങള്‍ കോള്‍പടവിലേക്കു വീണു കിടക്കുന്നതിനാല്‍ ഇരുപ്പൂ കൃഷി തുടങ്ങിയ പഴങ്ങാ -പറമ്പ് കോള്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഏറെ ദുരിതം.
പാടത്തേക്ക് വെള്ളം തുറന്നു വിടാനും വളമിടാനും കര്‍ഷകര്‍ക്ക് ഇതുമൂലം സാധിക്കുന്നില്ല. വീണു കിടക്കുന്ന മരങ്ങള്‍ക്കിടയില്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്.
മരങ്ങള്‍ കടപുഴകി വീണതിനാല്‍ റോഡരികില്‍ വലിയ കുഴികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീതി കുറഞ്ഞതും തിരക്കേറിയതുമായ റോഡരികിലെ ഈ കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
വഴിവിളക്കുകള്‍ കത്താത്തതിനാല്‍ രാത്രിയില്‍ അപകട സാധ്യത ഏറെയാണ്.
മുറിച്ചുനീക്കിയ മരം ഉടന്‍ കൊണ്ടു പോകണമെന്നും അപകട ഭീഷണിയായ കുഴികള്‍ മൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി DubaiNow ആപ്പിലൂടെ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

uae
  •  4 days ago
No Image

മലയാളി യുവാവ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

വേരിറക്കിയ മണ്ണ്, വിക്രം റാണയെ കവർന്നു; ഇംറാന്റെ ചേതനയറ്റ ശരീരം കണ്ട് മനസ് തകർന്ന് ബന്ധുക്കൾ

Kerala
  •  4 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക് ടവര്‍ അപകടം; ബാക്കിയുള്ള കെട്ടിട ഭാഗം കൂടി പൊളിച്ചുമാറ്റാന്‍ തീവ്ര ശ്രമം

Kerala
  •  4 days ago
No Image

വടക്കൻ ജില്ലകളിൽ മഴ കനക്കും; ഇന്ന് അഞ്ചിടത്ത് മഴ മുന്നറിയിപ്പ്; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം 

Kerala
  •  4 days ago
No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  4 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  4 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  4 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  4 days ago