പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153
തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമം മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ലേണേഴ്‌സ്, ഡ്രൈവിങ് പരീക്ഷകള്‍ക്ക് പല ഓഫിസുകളിലും നാലുമാസം വരെ കാലതാമസമുണ്ടാകുന്നു. 14 തസ്തികളിലായി 153 കസേരകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ തസ്തികപോലും ഒഴിഞ്ഞുകിടക്കുകയാണ്. പത്ത് ജില്ലകളില്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരുടേയും ഏഴിടത്ത് ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരുടേയും കസേരകളും ഒഴിഞ്ഞുകിടക്കുന്നു. ഉദ്യോഗസ്ഥരുടെ അഭാവം പലയിടത്തും ആര്‍.ടി.ഒമാര്‍ക്കാണ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരുടെ പകരം ചുമതല. എന്‍ഫോഴ്‌സ്‌മെന്റ്, ഓഫിസ് പ്രവര്‍ത്തനം ഒന്നിച്ചുകൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. 2025 ഡിസംബറിലെ ഡിപ്പാര്‍ട്ട്‌മെന്റ് പ്രമോഷന്‍ കൗണ്‍സില്‍ ഇതുവരെ ചേരാത്തതാണ് പ്രമോഷനും നിയമനവും അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. കൂടുതല്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടേതാണ്.
ആകെ 97 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍മാരുടെ മാത്രം 50 ഒഴിവുകളുണ്ട്. 35 പേരുടെ നിയമനം നടത്തേണ്ടത് പി.എസ്.സിയാണ്. ഈ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് ഒഴിവുകള്‍ സസ്‌പെന്‍ഷന്‍ വഴിയുണ്ടായതാണ്. മൂന്ന് ഒഴിവുകള്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴിയും ആറെണ്ണം സ്ഥലംമാറ്റം വഴിയുമാണ് നികത്തേണ്ടത്. മിനിസ്റ്റീരിയല്‍ വിഭാഗത്തിലും നിരവധി ഒഴിവുകളുണ്ട്. സീനിയര്‍ സൂപ്രണ്ട്അഞ്ച്, ജൂനിയര്‍ സൂപ്രണ്ട്‌രണ്ട്, ഹെഡ് അക്കൗണ്ടന്റ്‌നാല്, ക്ലര്‍ക്ക്,സീനിയര്‍ ക്ലര്‍ക്ക്15, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്ഒന്ന്, ടൈപ്പിസ്റ്റ്‌രണ്ട്, അറ്റന്‍ഡര്‍മൂന്ന്, ഡ്രൈവര്‍രണ്ട്, ഓഫിസ് അറ്റന്‍ഡന്റ്‌നാല് എന്നിങ്ങനെയാണ് ഒഴിവുകള്‍.
The Kerala Motor Vehicles Department is facing significant staff shortages, with 153 posts remaining vacant as Departmental Promotion Committee (DPC) meetings have not been convened despite disruptions in departmental functioning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."