HOME
DETAILS

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

  
July 23, 2026 | 7:06 AM

saudi-environment-ministry-tree-planting-summer-heat-green-cover

റിയാദ്: വേനല്‍ക്കാലത്തെ അതിതീവ്ര ചൂട് കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതെന്ന് സൗദി അറേബ്യയുടെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. നഗരങ്ങളിലെ താപനില കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും മരങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
മരങ്ങള്‍ തണല്‍ നല്‍കുന്നതിലൂടെ റോഡുകളും കെട്ടിടങ്ങളും അമിതമായി ചൂടാകുന്നത് തടയുന്നു. കൂടാതെ, ഇലകളിലൂടെ ജലബാഷ്പം പുറത്തുവിടുന്ന പ്രക്രിയ ചുറ്റുപാടിലെ വായുവിനെ തണുപ്പിക്കാനും സഹായിക്കുന്നു. ഒരു മരം പ്രതിവര്‍ഷം ശരാശരി 150 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുമെന്നുമാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഹരിതമേഖലകള്‍ വികസിപ്പിക്കുന്നത് വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കുകയും മാനസിക സമ്മര്‍ദം ലഘൂകരിച്ച് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മഴവെള്ള പരിപാലനത്തിനും വന്യജീവികള്‍ക്കും പരാഗണം നടത്തുന്ന ജീവികള്‍ക്കും അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും മരങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു.

തദ്ദേശീയ ഇനങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ നിര്‍ദേശം

സൗദിയുടെ കാലാവസ്ഥയോട് കൂടുതല്‍ ഇണങ്ങുന്ന തദ്ദേശീയ വൃക്ഷ ഇനങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തത്. ഇത്തരം മരങ്ങള്‍ക്ക് കുറച്ച് വെള്ളം മതിയാകുന്നതിനാല്‍ വനവല്‍ക്കരണ പദ്ധതികള്‍ കൂടുതല്‍ വിജയകരവും സുസ്ഥിരവുമാകുമെന്ന് വ്യക്തമാക്കി.
വേനല്‍ക്കാലത്ത് മരങ്ങള്‍ക്ക് രാവിലെ നേരത്തെയോ വൈകുന്നേരമോ വെള്ളം നല്‍കുക, ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രാലയം മുന്നോട്ടുവച്ചു. പരമ്പരാഗത ജലസേചന രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡ്രിപ്പ് ഇറിഗേഷന്‍ വഴി ജലനഷ്ടം 50 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

മരങ്ങളുടെ ചുവട്ടില്‍ ജൈവവളപ്പാളി വിരിക്കുന്നതിലൂടെ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും മണ്ണിന്റെ താപനില നിയന്ത്രിക്കാനും കളകളുടെ വളര്‍ച്ച തടയാനുമാകുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് പരിസ്ഥിതിക്കും വരുംതലമുറകള്‍ക്കും വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപമാണെന്നും ഹരിതാവരണം വര്‍ധിപ്പിക്കുന്നതില്‍ ജനപങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

English Summary:  Saudi Arabia's Ministry of Environment, Water and Agriculture has highlighted tree planting as one of the most effective natural solutions for mitigating high summer temperatures, citing its role in cooling urban areas, improving air quality and supporting environmental sustainability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  3 hours ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  3 hours ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  3 hours ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  4 hours ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  4 hours ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  4 hours ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  4 hours ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  4 hours ago