HOME
DETAILS

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

  
Web Desk
July 23, 2026 | 7:07 AM

pellet gun allegations emerge after police action at jantar mantar protest

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനുനേരെയുണ്ടായ പൊലിസ് അതിക്രമത്തിനിടെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതായി ആരോപണം. സമരത്തില്‍ പങ്കെടുത്ത ഗുരുഗ്രാം സ്വദേശി ഷെയ്ഖ് ഇര്‍ഷാദ് മന്‍സൂരിയുടെ ശരീരത്തില്‍നിന്ന് പെല്ലറ്റ് നീക്കംചെയ്യാന്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയതായ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ്, സമരക്കാരെ നേരിടാന്‍ വിവാദമായ പെല്ലറ്റ് ഗണ്‍ പോലുള്ള മാരക ആയുധങ്ങള്‍ ഉപയോഗിച്ചതായ പരാതി ഉയര്‍ന്നത്.
മുഖത്തും കഴുത്തിലും പെല്ലറ്റ് പോലെയുള്ള ചെറു ലോഹക്കഷ്ണങ്ങള്‍ തറച്ചുകയറിയതായി ആശുപത്രി ചികിത്സയ്ക്കുശേഷം വ്യക്തമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇവ നീക്കംചെയ്തത്. കണ്ണിന് താഴെയും തൊണ്ടയിലുമുണ്ടായ ഗുരുതര പരുക്കുകള്‍ കാഴ്ചശക്തിയെ വരെ ബാധിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഇര്‍ഷാദിന്റെ സുഹൃത്ത് പറഞ്ഞു.

സംഭവസമയത്ത് ഇരുവരും പാര്‍ലമെന്റ് സ്ട്രീറ്റിന് സമീപത്തെ കൊണാട്ട് പ്ലേസ് ഭാഗത്തായിരുന്നുവെന്നും 40 മുതല്‍ 50 മീറ്റര്‍ അകലെയുണ്ടായിരുന്ന ദ്രുത കര്‍മ സേന (ആര്‍.എ.എഫ്) ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് ഇത് പതിച്ചതെന്നും സുഹൃത്ത് പറഞ്ഞു. മറ്റ് സമരക്കാര്‍ക്കും സമാനമായ ആയുധങ്ങള്‍ ഉപയോഗിച്ചോയെന്നത് വ്യക്തമല്ലെങ്കിലും ഈ പരുക്ക് പെല്ലറ്റ് ഗണ്ണോ സമാന ആയുധമോ ഉപയോഗിച്ചെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രിയില്‍ കഴിയുന്ന ഇര്‍ഷാദിനെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ സന്ദര്‍ശിച്ചിരുന്നു. അതേസമയം, പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ് ഗണ്ണോ സമാന ആയുധങ്ങളോ ഉപയോഗിച്ചില്ലെന്നാണ് ഡല്‍ഹി പൊലിസ് പറയുന്നത്. 

reports claim a protester underwent multiple surgeries to remove pellet-like metal fragments after police action at jantar mantar. delhi police deny using pellet guns or similar weapons during the protest.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  3 hours ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  3 hours ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  3 hours ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  4 hours ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  4 hours ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  4 hours ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  4 hours ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  4 hours ago