HOME
DETAILS
MAL
നടുക്കടലില്‍ സഹായമഭ്യര്‍ഥിച്ച് കുടിയേറ്റരക്ഷക നൗക
backup
August 29 2020 | 19:08 PM
അങ്കാറ: കടലില്‍ കുടുങ്ങിയ കുടിയേറ്റക്കാരെ രക്ഷപ്പെടുത്തുന്ന ബോട്ട് സഹായത്തിനായി കേഴുന്നു. ബ്രിട്ടിഷുകാരനായ ബെന്‍സ്‌കി ഏര്‍പ്പെടുത്തിയ ലൂയിസ് മൈക്കല്‍ എന്ന ബോട്ടാണ് മുന്നോട്ടുപോകാനാവാതെ മെഡിറ്ററേനിയനില്‍ കുടുങ്ങിയത്. കടലില്‍ കുടുങ്ങിയ ഒരു ബോട്ടിലെ 130 പേരെ രക്ഷിച്ച ശേഷമാണിത്. ബോട്ടിലുണ്ടായിരുന്നവരെല്ലാം ഇപ്പോള്‍ ഈ ബോട്ടിലാണ്. ബോട്ടിലുണ്ടായിരുന്നവരില്‍ ഒരാള്‍ മരിച്ചതായും ഉടന്‍ സഹായമെത്തിക്കണമെന്നും ലൂയിസ് മൈക്കല്‍ ജീവനക്കാരന്‍ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."