HOME
DETAILS
MAL
2022 ലോകകപ്പ് ഫുട്ബോൾ ഫാൻസിനായി 15000 മുറികൾ വാടകക്കെടുത്ത് സുപ്രിം കമ്മിറ്റി
backup
August 29 2020 | 20:08 PM
ദോഹ: 2022 ഫുട്ബോള്‍ ലോക കപ്പ് വേളയില്‍ കാണികള്‍ക്ക് താമസമൊരുക്കുന്നതിന് കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പിട്ടു. ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഹൗസിങ് ഡിപാര്‍ട്ട്മെന്റ്, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ധാരണയിലെത്തിയത്.
താമസ കേന്ദ്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇവ വിശദമായി പഠിച്ച ശേമാണ് അംഗീകാരം നല്‍കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 150 കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്കി. ഇവയില്‍ ടവറുകള്‍, പാര്‍പ്പിട സമുഛയങ്ങള്‍, മറ്റു കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത 15,000 മുറികള്‍ ഇതിലൂടെ ലഭ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."