HOME
DETAILS

പ്രളയക്കെടുതിയെ ചൂഷണം ചെയ്ത് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് വാട്ടര്‍പ്രൂഫ് വീടുകള്‍ വില്‍പനക്കെന്ന് പരസ്യം

  
backup
August 28 2018 | 08:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%9a%e0%b5%82%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86

പാലക്കാട്: സംസ്ഥാനത്ത് ഒരിക്കലും വെള്ളം കേറാത്ത വീടുകള്‍ വില്‍പനയ്ക്ക്. പ്രളയദുരിതത്തില്‍ വീടുനഷ്ട്‌പ്പെട്ടവരുടെ സങ്കടങ്ങള്‍ മുതലെടുക്കുകയാണ് റിയല്‍എസ്റ്റേറ്റുകാര്‍. കനത്ത മഴ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലാണ് പുതിയ വില്‍പന തന്ത്രവുമായി ഇവരിപ്പോള്‍ രംഗത്തെത്തുന്നത്. പാലക്കാട്്് ശേഖരിപുരത്ത്് ശക്തമായ വെളളപ്പൊക്കമുണ്ടായതിനാല്‍, വീടുകളും കാറുകള്‍ പോലും ശക്തമായ പ്രവാഹത്തെ തുടര്‍ന്ന് ഒഴുകിപോയ സ്ഥലങ്ങളിലാണ് എണ്‍പത് ലക്ഷത്തോളം വിലവരുന്ന ഇരുനില വീടുകള്‍ വില്‍ക്കാനിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഒരുപ്രമുഖ പത്രത്തില്‍ റിയല്‍ എസ്്‌റേറ് കോളത്തില്‍ഒരിക്കലുംവെളളം കയറാത്തസ്ഥലത്തു് വീട് വില്‍പ്പനക്കെന്ന്്് പരസ്യം വന്നിരുന്നു. മഴയെതുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ നക്കാപിച്ച വിലയ്ക്ക് വാങ്ങി പുനര്‍നിര്‍മ്മിച്ചു വില്‍ക്കുകയാണിവര്‍.
പുഴയോരത്തും നദിക്കരയിലും താമസിക്കുന്നവര്‍ പ്രകൃതിക്ഷോഭത്തിന്റെ അപ്രതീക്ഷിത വരവിനെ ഭയന്ന് കിട്ടുന്ന വിലയ്ക്ക് വീടുവിറ്റുപോകുമ്പോഴാണ് റിയല്‍എസ്റ്റേറ്റുക്കാരുടെ വരവ്. ദുരിതം അധികം ഇടപെടാത്ത സ്ഥലങ്ങളെ തേടിയാണ് ഇപ്പോള്‍ സ്ഥലവും വീടും അന്വേഷിച്ചു ജനങ്ങള്‍ പോകുന്നത്. മഴക്കെടുതി കാരണം വീടുനഷ്ട്‌പ്പെട്ടവരുടെ എണ്ണം ഒട്ടേറേയാണ്. ക്യാംപുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് പത്തായിരം രൂപ ധനസഹായം, നാശംസംഭവിച്ച വീടുകള്‍ ശരിയാക്കിയെടുക്കാന്‍ മതിയോയെന്ന കാര്യത്തില്‍ സംശയമാണ്. ഈ സമയത്താണ് ഒരു പ്രമുഖ പത്രത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ വെല്ലുന്ന വീടുകളുടെ പരസ്യം. ഇനി കേരളത്തില്‍ സുനാമി വന്നാലും ആരും ഭയക്കേണ്ടതില്ല.
നാലഞ്ചു വര്‍ഷം മുന്‍പ് പുഴയോരങ്ങളിലും മറ്റും വീടുകളും ഫ്‌ളാറ്റുകളും കോടികള്‍ക്കാണ് വില്‍പ്പന നടത്തിയിരുന്നത് . പ്രകൃതിയുടെ വികൃതിയില്‍ അവയൊക്കെ വെള്ളം കയറി പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. ഈ സാചര്യത്തിലാണ് റിയല്‍ എസ്റ്റേറ്റുകാരുടെ പുതിയ തന്ത്രം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago