പ്രളയം; നെല്ലിയാമ്പതിയിലെ വിനോദസഞ്ചാരത്തിന് തിരിച്ചടി
പാലക്കാട്: നെല്ലിയാമ്പതിയില്‍ പ്രളയമുണ്ടാക്കിയെടുത്തത് നിരാശ മാത്രം. ഇവിടത്തെ സ്ഥിര വരുമാനങ്ങളിലൊന്നാണ് വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍. മഴക്കെടുതി മലപ്രദേശങ്ങളെ ഒരുപാട് നഷ്ട്ങ്ങളിലേക്ക് നയിച്ചു. താല്കാലികമായി കിട്ടുന്ന തുച്ചമായ തുകകൊണ്ട് നികത്താനാവുന്ന സ്ഥിതിയിലല്ല നഷ്ട്ങ്ങളുടെ കണക്ക്. അവിടേക്ക് പോകുന്ന പാതകളൊക്കെ മഴയില്‍ നശിച്ചതിനാല്‍ ഗതാഗത നിയന്ത്രണം ഏപ്പെടുത്തിയിക്കുകയാണ്. വിനേദസഞ്ചാരികളേയും ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല. റോഡുകളും പാതകളും ശരിയാക്കിയെടുക്കാന്‍ തന്നെ മൂന്ന്്്്് നാല് മാസങ്ങളെടുക്കും.
വഴികളൊക്കെ അപകടം പിടിച്ചതിനാല്‍ നിലവില്‍ ആരേയും അവിടേക്ക്പ്രവേശിപ്പിക്കുന്നില്ല.അവധികാലം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളും കുടുങ്ങിപോയിരുന്നു. ഈ റോഡുകളൊക്കെ എപ്പോള്‍ നിജസ്ഥിതിയിലെത്തും എന്നത് ഇപോഴും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. പഴക്കംചെന്ന പാലങ്ങളെയൊക്കെ തകര്ത്തുതുടച്ചിട്ടാണ് പേമാരി അടങ്ങിയത്. ഓണം സീസണില്‍ നല്ലോരു വരുമാനം കിട്ടിയിരുന്നത്് നഷ്ടപ്പെട്ടതായി വന വികസനസമിതി പ്രസിഡന്റ്് വിശ്വനാഥന് പറഞ്ഞു.
തോട്ടം മേഖലയില്‍ അത്ര പരിതസ്ഥിതി അല്ലെങ്കിലും കൂടുതല്‍ ബാധിക്കപെട്ടത് കച്ചവട മേഖലയിലാണ്. ഇതിനാല്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ വെള്ളത്തിന്റെ വലയില്‍ വാരിയത് കോടികണക്കിനു രൂപയുടെ കടങ്ങള്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നു ഒരുപാട് സഹായങ്ങള്‍ ലഭിച്ചെങ്കിലും ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് പോകുന്നത്.
റോഡുകളൊക്കെ നേരെയാക്കുന്നതിനുള്ള ആവശ്യങ്ങളുന്നയിച്ച് സമരങ്ങളും ഉപരോധങ്ങളും സംസ്ഥാനത്ത് അങ്ങിങ്ങായി നടക്കുകയാണ്. നെല്ലിയാമ്പതിയിലെ അന്തേവാസികള്‍ക്ക് നടക്കാനുള്ള വഴിയൊരുക്കിയത് ആര്.എ.എഫ് സംഘങ്ങളാണ്. കൂറ്റന്‍ മരങ്ങളാണ് ജലപ്രവാഹത്തില്‍ വേരോടെ ഒലിച്ചുപോയത്. മണ്ണൊഴുക്ക് ഉള്ളതിനാല്‍ പലവഴികളിലൂടെ വെള്ളം ഒഴുകുകയാണ്. ഓറഞ്ച് മാത്രമല്ല പച്ചക്കറി കൃഷിയും ഇവിടെ നടക്കുന്നു.
റോസുകളുടെ നാനൂറ് തരം വൈവിധ്യമാണിവിടെ ഉള്ളത്. പ്രകൃതി ഭംഗിയുടെ പ്രൗഢിയില്‍ മിന്നി ഉല്‍സവക്കാലത്തും അവധി ദിവസങ്ങളിലും വിനോദസഞ്ചാരികളെത്തുന്ന നെല്ലിയാമ്പതി ഇപ്പോള്‍ നഷ്ട്ങ്ങളുടെ കണക്കുകൂട്ടുകയാണ്. തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങളും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കാപ്പി,ഏലം,ചായ എന്നിവയാണ് തോട്ടത്തിലെ പ്രധാന വിഭവങ്ങള്‍.
മല നിരകളിലേക്ക് കടന്നുവരുമ്പോള്‍ തന്നെ ഓറഞ്ചിന്റെ സുഖമുള്ള ഗന്ധം നമ്മെ തലോടികൊണ്ടിരിക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ രാഞ്ജി എന്നു വേണമെങ്കില്‍ നെല്ലിയാമ്പതിയെ വിശേഷിപ്പിക്കാം. ഇവിടുത്തെ പച്ച പരവതാനിയും മനംമയക്കുന്ന കുന്നുകളുമാണ് സഞ്ചാരികളെ വിസ്മയിക്കുന്ന കാഴ്ച്ചകള്‍. സാധാരണ ഓണക്കാലത്ത് ഒരുപാട്സഞ്ചാരികള് എത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം അതിന്റെ പത്തുശതമാനംപോലും വരുമാനം ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.
ഇരുപതിലേറേ റിസോര്‍ട്ടുകളും ഹോട്ടലുകളുമാണിവിടെ കച്ചവടമില്ലാതെ സ്തംഭവനാവസ്തയിലിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സഞ്ചാരകേന്ദ്രങ്ങളില്‍ കാണികളുടെ പ്രവാഹമായിരുന്നു. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വരുമാനവും ഉയര്‍ന്നിരുന്നു. പഴയ നെല്ലിയാമ്പതിയെ തിരിച്ചുകിട്ടാന്‍ ഇനി കുറച്ചു മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."