അസമില്‍ മന്ത്രിക്കും മൂന്നു ബി.ജെ.പി എം.എല്‍.എമാര്‍ക്കും കൊവിഡ്
ഗുവാഹത്തി: അസമില്‍ മന്ത്രിയടക്കം ബി.ജെ.പിയുടെ നാല് എം.എല്‍.എമാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മലയോര വികസന മന്ത്രി സും റോഹ്ഗാങ് അടക്കമുള്ള നാലു നിയമസഭാംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ അസമില്‍ 20 എം.എല്‍.എമാര്‍ക്കു കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗണേഷ് കുമാര്‍ ലിംബോ, ഷിബു മിശ്ര, വീര്‍ഭദ്ര ഹാഗ്ജര്‍ എന്നീ എം.എല്‍.എമാര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
മന്ത്രി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തനിക്കു കൊവിഡ് സ്ഥിരീകരിച്ചതും ആശുപത്രിയില്‍ അഡ്മിറ്റായതും മന്ത്രി ആദ്യഘട്ടത്തില്‍ സ്വന്തം ഓഫിസിലുള്ളവരെപ്പോലും അറിയിച്ചില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പിന്നീട് നടന്ന കൊവിഡ് പരിശോധനയില്‍ മന്ത്രിയുടെ ഒരു സ്റ്റാഫംഗത്തിനും ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
അതേസമയം, പഞ്ചാബില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് എം.എല്‍.എ ഇതു മറച്ചുവച്ച് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തെന്ന ആരോപണവുമായി ശിരോമണി അകാലിദള്‍ രംഗത്തെത്തിയിട്ടുണ്ട്. കുല്‍ബീര്‍ ശിങ് സീറയെന്ന നിയമസഭാംഗത്തിനെതിരേയാണ് ആരോപണം. പഞ്ചാബില്‍ കഴിഞ്ഞ ദിവസം നടന്ന നിയമസഭാ സമ്മേളനത്തിനു ശേഷം രണ്ട് എം.എല്‍.എമാര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."