HOME
DETAILS
MAL
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് 1971ലെ അജന്ഡുമായെന്ന് ജെയ്റ്റ്ലി
backup
April 26 2019 | 22:04 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തികഞ്ഞ നിരാശയിലാണ്. 1971ലെ അജന്‍ഡ മുന്‍നിര്‍ത്തിയാണ് അദ്ദേഹം 2019ലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്-കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ഇന്നലെ തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇത്തരത്തില്‍ കുറിപ്പിട്ടത്. എല്ലാം നഷ്ടപ്പെട്ടവന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. റാഫേല്‍ ഇടപാടില്‍ വ്യാജ ആരോപണങ്ങളാണ് അദ്ദേഹം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. വന്‍കിട ബിസിനസുകാരുടെ വായ്പ എഴുതി തള്ളിയെന്ന ആരോപണം ആവിയായിപോയെന്നും ജെയ്റ്റിലി പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി രാഹുല്‍ ഉയര്‍ത്തുന്ന വിഷയം റാഫേലും സമ്പന്നരുടെ വായ്പ എഴുതി തള്ളിയെന്നതുമായിരുന്നു. ഇന്നത്തെ കാലത്തിന് യോജിച്ച രീതിയിലല്ല കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."