എറണാകുളം സൗത്ത് ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍
തിരുവനന്തപുരം: റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ നടത്തിയ അഖിലേന്ത്യാ സര്‍വേയില്‍ സംസ്ഥാനത്തെ എ വണ്‍ വിഭാഗത്തിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനായി എറണാകുളം സൗത്ത് തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് സ്റ്റേഷനാണ് രണ്ടാംസ്ഥാനത്തുള്ളത്. ഏറ്റവും പിന്നില്‍ തിരുവനന്തപുരം സെന്‍ട്രലാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ എറണാകുളം 20-ാം സ്ഥാനത്തും തിരുവനന്തപുരം സെന്‍ട്രല്‍ 43-ാം സ്ഥാനത്തുമാണ്.
അഖിലേന്ത്യാതലത്തില്‍ രാജസ്ഥാനിലെ ജോധ്പൂര്‍, ജെയ്പൂര്‍ സ്റ്റേഷനുകള്‍ക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍. യാത്രാ ടിക്കറ്റുകളില്‍നിന്നുമാത്രം വര്‍ഷം 50 കോടിയിലേറെ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകള്‍ക്കാണ് എ വണ്‍ പദവി ലഭിക്കുന്നത്. ദേശീയതലത്തില്‍ 75 സ്റ്റേഷനുകളാണ് എ വണ്‍ വിഭാഗത്തിലുള്ളത്. കേരളത്തില്‍ നാല് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മാത്രമാണ് എ വണ്‍ പദവിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."