HOME
DETAILS
MAL
ബഹ്റൈനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
backup
August 31 2020 | 12:08 PM
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ പഴയങ്ങാടി തളക്കോടത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (57) ആണ് മരിച്ചത്.
ഇതോടെ ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 11 ആയി. ബഹ്റൈനിലെ ആകെ മരണ സംഖ്യ 190 ആണ്.
കഴിഞ്ഞ ദിവസം 183 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 43 പേർ പ്രവാസികളാണ്. 379 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മരണപ്പെട്ട ഉണ്ണികൃഷ്ണൻ ഇവിടെ ഫവാസ് അൽ സയാനി ഗ്രൂപ്പ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ശൈലജ. മക്കൾ: ലക്ഷ്മി. ലയിന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബഹ്റൈനില്‍ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."