കാട്ടുപന്നികള്‍ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുന്നു
താമരശ്ശേരി: കാട്ടുപന്നികള്‍ വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കട്ടിപ്പാറ ചോയോട് പ്രദേശത്താണ് കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നത്.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിനു കീഴിലെ കൊളമല സെക്ഷനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് വന്യ ജീവികള്‍ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. പന്നിയുടെ ശല്യം രൂക്ഷമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും കമ്പി വേലികള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ കമ്പിക്ക് അടിയിലൂടെ മണ്ണ് നീക്കി പന്നിക്കൂട്ടം കൃഷിയിടത്തിലെത്തുകയാണ് ചെയ്യുന്നത്.
ചിറ്റക്കാട്ടുകുഴിയില്‍ സി.ടി തോമസ് ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് നട്ട 600 വാഴകളില്‍ 450ലധികം വാഴകള്‍ നശിപ്പിച്ചിരുന്നു. വാഴയുടെ കിഴങ്ങ് ഭക്ഷിക്കാനായി പറിച്ചെടുക്കുന്നതിനാല്‍ ഇവ പൂര്‍ണമായും നശിക്കുകയാണ്. പകല്‍ വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തനക്ഷമമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."