പെന്‍സില്‍ ക്യാംപ്: റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം
കോഴിക്കോട്: പെന്‍സില്‍ ക്യാംപുകള്‍ക്ക് നേതൃത്വം നല്‍കേണ്ട ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലന പരിപാടി ഹരിതകേരളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി. പ്രകാശിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ചു. പെന്‍സില്‍ ക്യാംപ് സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍മാരായ കുടുംബശ്രീ മിഷനിലെ ഷിംജിത്ത്, ജില്‍ന, രാജീവന്‍, കില പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ത്രസി ജെയിംസ്, ബാബു പറമ്പത്ത് , ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കുര്യാക്കോസ്, കില കോര്‍ഡിനേറ്റര്‍ പി.കെ ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. വടകര, തൂണേരി, കുന്നുമ്മല്‍, തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലേയും വടകര, പയ്യോളി, കൊയിലാണ്ടി മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം ഇന്ന് സമാപിക്കും. ബാലുശ്ശേരി, പന്തലായനി, കുന്നമംഗലം, ചേളന്നൂര്‍, കൊടുവള്ളി, കോഴിക്കോട് ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, കൊടുവള്ളി, മുക്കം, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് 29, 30 തിയതികളിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ഹരിതകേരളം മിഷന്‍, കുടുംബശ്രീ മിഷന്‍, ആരോഗ്യ വകുപ്പ്, കില, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ 2019 ലെ മധ്യവേനലവധിക്കാലത്ത് 'ആരോഗ്യ രക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം' എന്ന മുദ്രാവാക്യത്തോടുകൂടി പെന്‍സില്‍ എന്ന പേരില്‍ കുട്ടികള്‍ക്ക് വാര്‍ഡ് തലത്തിലാണ് ദ്വിദിന ക്യാംപുകള്‍ നടത്തുന്നത്. 6,7,8,9, ക്ലാസുകളിലെ കുട്ടികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."