നിരീക്ഷണം സാഹിത്യം സൃഷ്ടിക്കുന്നു: കെ.എല്‍ മോഹനവര്‍മ
കൊച്ചി: ചുറ്റുപാടുകളിലേക്ക് നോക്കുന്നവരുടെ നിരീക്ഷണ പാടവമാണ് സര്‍ഗാത്മക സാഹിത്യത്തെ സൃഷ്ടിക്കുന്നതെന്ന് മുതിര്‍ന്ന എഴുത്തുകാരന്‍ കെ.എല്‍ മോഹനവര്‍മ. കൊച്ചി അന്താരാഷ്ട്ര പുസ്തക സമിതി പുതിയ എഴുത്തുകാര്‍ക്കു വേണ്ടി സംഘടിപ്പിച്ച ദ്വിദിന സാഹിത്യ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവാഗതര്‍ സ്വന്തമായി ദൃശ്യഭാഷ കണ്ടെത്തണമെന്ന് തിരക്കഥാ സാഹിത്യത്തെ കുറിച്ചുള്ള സംഭാഷണത്തില്‍ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അഭിപ്രായപ്പെട്ടു. ക്യാംപ് ഡയറക്ടര്‍ ശ്രീകുമാരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടി ഇ.എം ഹരിദാസ് സ്വാഗതവും, എക്‌സിക്യൂടീവ് കമ്മിറ്റി മെമ്പര്‍ ഇ.എന്‍ നന്ദകുമാര്‍ ആശംസാ പ്രസംഗം നടത്തി. ക്യാംപ് ഡയറക്ടര്‍ ലിജി ഭരത് നദി പറഞ്ഞു. എം.കെ ഹരികുമാര്‍, വെണ്ണല മോഹന്‍, ഇ.പി ശ്രീകുമാര്‍ , ആര്‍ ഗോപാലകൃഷ്ണന്‍, കാവാലം ശശികമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ഇന്നു രാവിലെ കൃതികളുടെ അവതരണം നടക്കും. കഥയില്‍ നിന്ന് തിരക്കഥയിലേക്ക്, റേഡിയോ സാഹിത്യം, കഥയെഴുത്തിന്റെ ദൃശ്യഭാഷ തുടങ്ങി വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."