മാവേലിക്കര ലോക്‌സഭാ മണ്ഡലം: കൂടുതല്‍ പോളിങ് കുന്നത്തൂരില്‍; കുറവ് ചെങ്ങന്നൂരില്‍
ആലപ്പുഴ: മാവേലിക്കര ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടപ്പോള്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം കുന്നത്തൂരില്‍ (77.78 ശതമാനം). 70.19 ശതമാനം പോളിങ് രേഖപ്പെടുത്തിയ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ്. ഓരോ നിയോജക മണ്ഡലത്തിലേയും പോളിങ് ശതമാനവും ഏറ്റവും കൂടുതലും കുറവും വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളുടെ പേരും ശതമാനവും ചുവടെ
ചങ്ങനാശ്ശേരി മണ്ഡലം- 72.44%. കൂടുതല്‍ പോളിങ്- 128-ാം ബൂത്തായ ഗവ. വൊക്കേഷനല്‍ എച്ച്.എസ്.എസ് വാഴപ്പള്ളി(85.3%). കുറവ് പോളിങ്- 134-ാം ബൂത്തായ സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ ചങ്ങനാശ്ശേരി(60.8%).
കുട്ടനാട് മണ്ഡലം- 76.28%. ആകെയുള്ള 162962 വോട്ടര്‍മാരില്‍ 124306 പേര്‍ വോട്ട് ചെയ്തു. പുരുഷന്മാര്‍- 60961, സ്ത്രീകല്‍-63345. കൂടുതല്‍ പോളിങ്- 31-ാം ബൂത്തായ എ.ജെ ജോണ്‍ മെമ്മോറിയല്‍ എച്ച്.എസ്. കൈനടി(87.01%) . ഇവിടെ ആകെയുള്ള 901 പേരില്‍ 784 (385 പുരഷന്മാര്‍, 399 സ്ത്രീകള്‍) പേര്‍ വോട്ട് ചെയ്തു. കുറവ് പോളിങ്-62-ാം ബൂത്തായ ഗവ. എല്‍.പി സ്‌കൂള്‍ മങ്കൊമ്പ് (63.03%) . ആകെയുള്ള 852 പേരില്‍ 537 (272 പുരുഷന്മാര്‍, 265 സ്ത്രീകള്‍) പേര്‍ വോട്ട് രേഖപ്പെടുത്തി.
ചെങ്ങന്നൂര്‍ മണ്ഡലം-70.19%. 199128 വോട്ടര്‍മാരില്‍ 139760 പേര്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്മാര്-64279, സ്ത്രീകള്‍- 75481. ഏറ്റവും കൂടുതല്‍ പോളിങ്- 6-ാം ബൂത്തായ മാന്നാര്‍ കരയോഗം യു.പി.എസ്. പാവുക്കരയില്‍ (79.67%). ആകെയുള്ള 1141 പേരില്‍ 909 (418 പുരുഷന്മാര്‍, 491 സ്ത്രീകള്‍) പേര്‍ വോട്ട് ചെയ്തു. ഏറ്റവും കുറവ്- 58-ാം ബൂത്തായ ഗവ. യു.പി.എസ്. പുത്തന്‍കാവില്‍ (61.76% ). ആകെയുള്ള 1101 പേരില്‍ 680 ( 306 പുരുഷന്മാര്‍, 374 സ്ത്രീകള്‍) പേര്‍ വോട്ട് രേഖപ്പെടുത്തി.
മാവേലിക്കര മണ്ഡലം- 74.38%. ആകെയുള്ള 195294 വോട്ടര്‍മാരില്‍ 145254 പേര്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്മാര്- 65196, സ്ത്രീകള്‍- 80058. കൂടുതല്‍ പോളിങ്- 161-ാം ബൂത്തായ പി.എന്‍.പി.എം. എല്‍.പി.എസ് താമരക്കുളം(83.61%). ആകെയുള്ള 964 പേരില്‍ 806 ( 368 പുരുഷന്മാര്‍, 438 സ്ത്രീകള്‍) പേര്‍ വോട്ട് ചെയ്തു. കുറവ് പോളിങ്- 18-ാം ബൂത്തായ മലങ്കര സിറിയന്‍ സെമിനാരി എച്ച്.എസ്(62.13%). ആകെയുള്ള 874 പേരില്‍ 543 (237 പുരുഷന്മാര്‍, 306 സ്ത്രീകള്‍) പേര്‍ വോട്ട് രേഖപ്പെടുത്തി.
കുന്നത്തൂര്‍ മണ്ഡലം- 77.78%. ആകെയുള്ള 200530 വോട്ടര്‍മാരില്‍ 155963 പേര്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്മാര്- 72234, സ്ത്രീകള്‍-83729. കൂടുതല്‍ പോളിങ്- 102-ാം ബൂത്തായ എച്ച്.വി.എല്‍.പി.എസ് ഉദയമുഗള്‍ (89.49). ആകെയുള്ള 856 പേരില്‍ 766 (353 പുരുഷന്മാര്‍, 413 സ്ത്രീകള്‍) പേര്‍ വോട്ട് ചെയ്തു. കുറവ് പോളിങ്- 149-ാം ബൂത്തായ ഗവ.എച്ച്.എസ്.എസ്. പെരുങ്കുളം (66.7). ആകെയുള്ള 892 പേരില്‍ 595 (304 പുരുഷന്മാര്‍, 291 സ്ത്രീകള്‍) പേര്‍ വോട്ട് രേഖപ്പെടുത്തി.
കൊട്ടാരക്കര മണ്ഡലം- 73.81%. ആകെയുള്ള 197037 വോട്ടര്‍മാരില്‍ 145436 പേര്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്മാര്- 67290, സ്ത്രീകള്‍- 78146. കൂടുതല്‍ പോളിങ്- 96-ാം ബൂത്തായ വേലുത്തമ്പി മെമ്മോറിയല്‍ എച്ച്.എസ്. അമ്പലപ്പുറം (83.58%) . ആകെയുള്ള 816 പേരില്‍ 682 (336 പുരുഷന്മാര്‍, 346 സ്ത്രീകള്‍) പേര്‍ വോട്ട് ചെയ്തു. കുറവ് പോളിങ് 84-ാം ബൂത്തായ ഗവ. ടൗണ്‍ യു.പി.എസ്. കൊട്ടാരക്കര(64.15%). ആകെയുള്ള 1007 പേരില്‍ 646 (292 പുരുഷന്മാര്‍, 354 സ്ത്രീകള്‍) പേര്‍ വോട്ട് രേഖപ്പെടുത്തി.
പത്തനാപുരം മണ്ഡലം- 73.69%. ആകെയുള്ള 179399 വോട്ടര്‍മാരില്‍ 132201 പേര്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്മാര്- 61267, സ്ത്രീകള്‍- 70934. കൂടുതല്‍ പോളിങ്- 163-ാം ബൂത്തായ എച്ച്. എസ്. കൊട്ടാവട്ടം (84.94 %). ആകെയുള്ള 890 പേരില്‍ 756 (341 പുരുഷന്മാര്‍, 415 സ്ത്രീകള്‍) പേര്‍ വോട്ട് ചെയ്തു. കുറവ് പോളിങ്- 134-ാം ബൂത്തായ ഗവ. എല്‍.പി.എസ് ചെങ്ങമനാട് (63.83%). ആകെയുള്ള 1327 പേരില്‍ 847(396 പുരുഷന്മാര്‍, 451 സ്ത്രീകള്‍) പേര്‍ വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."