മക്കള്‍ക്ക് ഐസ്ക്രീമില് വിഷം നല്കി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും മരിച്ചു
ശ്രീകണ്ഠപുരം (കണ്ണൂര്‍): പയ്യാവൂരില്‍ ഐസ്ക്രീമില് വിഷം ചേര്‍ത്ത് മക്കള്‍ക്കു നല്കി ഒപ്പം വിഷം കഴിച്ച യുവതിയും മരിച്ചു. പയ്യാവൂരിലെ അക്കൂസ് കളക്ഷന്‍സ് വസ്ത്രാലയം ഉടമ പൊന്നംപറമ്പിലെ ഇഞ്ചക്കാടില് സ്വപ്ന (32) ആണ് മരിച്ചത്. കഴിഞ്ഞ 28നാണ് വിഷം ഉള്ളില്‍ചെന്ന് അവശനിലയില്‍ ഇവരെ വീട്ടില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലിരിക്കെ സ്വപ്നയുടെ ഇളയ മകള്‍ ആഗ്നസ് അന്‍സില (രണ്ടര) കഴിഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു. മൂത്തമകള്‍ അന്‍സീന (11) ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
80 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ബ്ലേഡ് പലിശക്കാരുടെ ശല്യം സഹിക്കാതെയാണ് സ്വപ്ന ആത്മഹത്യ ചെയ്തതെന്നും പൊലിസ് സൂചിപ്പിച്ചു. സംഭവത്തില്‍ പയ്യാവൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പയ്യാവൂര്‍ തിരൂരിലെ കുര്യന്റെയും അന്നമ്മയുടെയും മകളാണ് സ്വപ്ന. അഞ്ചുവര്‍ഷമായി ഇസ്റാഈലില്‍ ജോലി ചെയ്യുന്ന അനീഷാണ് ഭര്‍ത്താവ്. സഹോദരന്: സനീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."