HOME
DETAILS

മോദിയുടെ 'സൊമാലിയ'യില്‍നിന്ന് വാരണാസിയിലേക്കുള്ള ദൂരം

  
backup
April 27 2019 | 07:04 AM

kerala-up-and-varanasi-27-apr-2019

ന്യൂഡല്‍ഹി: കേരളത്തിലെയും ബംഗാളിലെയും ബിജെപി പ്രവര്‍ത്തകര്‍ ബോംബിന്റെയും തോക്കിന്റെയും ഇടയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും വൈകിട്ട് തിരിച്ചെത്തുമെന്നുപോലും ഉറപ്പില്ലെന്ന് അമ്മമാരോട് പറഞ്ഞാണ് അവര്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കഴിഞ്ഞ ദിവസം വാരണാസിയില്‍നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതിനുമുന്‍പ് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു. വാരണാസിയില്‍ ബിജെപി പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് കേരളത്തിലേയും ബംഗാളിലേയും പോലെ ഭീഷണി അനുഭവിക്കേണ്ടിവരുന്നില്ലെന്നും മോദി പറഞ്ഞു. മോദിയും, യോഗി ആദിത്യ നാഥടക്കമുള്ള മറ്റ് ബിജെപി ദേശീയ നേതാക്കളും കേരളത്തിനെതിരേ അടുത്തിടെ നടത്തിവരുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് മോദിയുടെ ഏറ്റവും പുതിയ പ്രസ്താവനയും.

രാഷ്ട്രീയപരമായ എതിര്‍പ്പുകളുടെ പേരിലാണ്‌ മോദിയടക്കമുള്ള നേതാക്കള്‍ കേരളത്തെ ലക്ഷ്യംവയ്ക്കുന്നത്. ഉത്തര്‍ പ്രദേശ് കേരളത്തേക്കാളും ഏറെ മുന്നില്‍ നില്‍ക്കുന്നു എന്നാണ് മോദിയും യോഗിയുമെല്ലാം അവകാശപ്പെടുന്നത്. ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവന്നതും ശരാശരി ജീവിത ദൈര്‍ഘ്യം ഉയര്‍ത്തിക്കൊണ്ടുവന്നതുമടക്കമുള്ള നേട്ടങ്ങളിലൂടെ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് യുപിയെക്കാളും ഏറെ മുന്നിലാണ് കേരളമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസമടക്കമുള്ള മറ്റ് രംഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. 2017ലെ, രാജ്യത്തെ മാനവിക വികസന സൂചികയില്‍ ഒന്നാംസ്ഥാനത്താണ് കേരളം. പട്ടികയില്‍ ഏറ്റവും താഴെയുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് വാരണാസി അടങ്ങുന്ന ഉത്തര്‍ പ്രദേശ്. ജീവിത ദൈര്‍ഘ്യം, വിദ്യാഭ്യാസം, പ്രതിശീര്‍ഷ വരുമാനം തുടങ്ങിയ ഘടകങ്ങളാണ് സൂചിക നിര്‍ണയിക്കാന്‍ പരിഗണിക്കുന്നത്. കേരളത്തില്‍ ശരാശരി ജീവിത ദൈര്‍ഘ്യം 75 വയസ്സാണ്. എന്നാല്‍ യുപിയില്‍ ഇത് 65ഉം ഗുജറാത്തില്‍ 69ഉമാണ്. 68വയസ്സാണ് ഇക്കാര്യത്തില്‍ ദേശീയ ശരാശരി. ആരോഗ്യ സൂചികയില്‍ ദേശീയ ശരാശരിയായ 0.751നും മുകളില്‍ 0.849 എന്ന നിലയിലാണ് കേരളത്തിന്റെ സ്ഥാനം. ദേശീയ ശരാശരിക്ക് താഴെ 0.697 ആണ് ഉത്തര്‍പ്രദേശിന്റെ ആരോഗ്യ സൂചിക. വരുമാന സൂചികയില്‍ കേരളം 0.744ല്‍ നില്‍ക്കുമ്പോള്‍ ദേശീയ ശരാശരിയായ 0.627ല്‍ നിന്നും എത്രയോ താഴ്ന്ന 0.572 എന്ന നിരക്കിലാണ് ഉത്തര്‍പ്രദേശ്. വിദ്യാഭ്യാസ സൂചികയില്‍ 0.722 പോയിന്റോടെ ദേശീയ ശരാശരിയായ 0.555 പോയിന്റിനേക്കാളും ബഹുദൂരം മുന്നിലാണ് കേരളം. എന്നാല്‍ 0.516 പോയിന്റ് മാത്രമായി ഏറെ പിന്നിലാണ് ഉത്തര്‍ പ്രദേശ്.

മോദിയുടെ മണ്ഡലമായ വാരണാസിയെ പ്രത്യേകം പരിശോധിക്കുമ്പോഴും സ്ഥിതി ഭേദമാണെന്ന് പറയാനാവില്ല. കെട്ടിച്ചമച്ച പബ്ലിക് റിലേഷന്‍ കഥകള്‍ക്കപ്പുറം പ്രധാനമന്ത്രിയുടെ മണ്ഡലത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന റിപോര്‍ട്ടുകളാണ് ബദല്‍ മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും കൊണ്ടുവരുന്നത്. വാരണാസിയില്‍ മോദി വിജയിച്ച ശേഷമുള്ള വര്‍ഷങ്ങള്‍ തൊഴിലില്ലായ്മയുടെയും വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെയും കാലമാണെന്ന് സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ധ്രുവ് റാഠി അടുത്തിടെ പുറത്തുവിട്ട റിപോര്‍ട്ടില്‍ പ്രദേശ വാസികള്‍ തന്നെ പറയുന്നു. ജിഎസ്ടി, നോട്ട് നിരോധനം അടക്കമുള്ള പരിഷ്‌കരണങ്ങള്‍ വാരണാസി എന്ന പുരാതന നഗരത്തിലെ പരമ്പരാഗത തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും ബാധിച്ചതിനെക്കുറിച്ചും റിപോര്‍ട്ടുകള്‍ പുറത്തുവന്നു. ഉപരിപ്ലവമായ സൗന്ദര്യ വല്‍ക്കരണങ്ങള്‍ക്കപ്പുറം ജനജീവിതം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും വാരണാസിയില്‍ കൊണ്ടുവരാന്‍ മോദിക്ക് സാധിച്ചില്ലെന്നും നഗരവാസികളായ യുവാക്കളടക്കമുള്ളവര്‍ പറയുന്നു. ഗംഗാ നദീ സംരക്ഷണമാണ് വാരണാസിയെക്കുറിച്ച് മോദി പറയുന്ന അവകാശവാദങ്ങളിലൊന്ന്. എന്നാല്‍ നദിയിലെ മലിനീകരണം വര്‍ധിക്കുകമാത്രമാണുണ്ടായതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ കണക്കുകള്‍ സഹിതം സാക്ഷ്യപ്പെടുത്തുന്നതും ധ്രുവ് റാഠിയുടെ വീഡിയോ റിപോര്‍ട്ടില്‍ കാണാം. വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ഭാഗമായി റോഡ് നിര്‍മിക്കുന്നതിനായി വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുകളയുന്ന സര്‍ക്കാര്‍ നടപടിയും ജനങ്ങള്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മാണത്തിന്റെ പേരില്‍ ഭൂമി നിര്‍ബന്ധിതമായി ഏറ്റെടുക്കുന്നതായി വാരണാസി നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വാരണാസിയില്‍ മോദി ദത്തെടുത്ത ആദര്‍ശ ഗ്രാമത്തിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. റോഡ് സൗകര്യമില്ലാത്ത കോളനികളും പ്രവര്‍ത്തനം ആരംഭിക്കാത്ത സ്‌കൂളുമല്ലൊമാണ് ആദര്‍ശഗ്രാമത്തിന്റെ യാഥാര്‍ഥ്യങ്ങളെന്ന് ധ്രുവ് റാഠിയുടെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സുരക്ഷിതരല്ലെന്ന് മോദി പറയുന്നത് കേരളത്തിനു പുറത്തുള്ള ബിജെപി പ്രവര്‍ത്തകരും അനുകൂലികളും അനുകൂലികളാവാന്‍ സാധ്യതയുള്ളവരുമായ വലിയൊരു വിഭാഗം ആളുകള്‍ കേള്‍ക്കുന്നതിനു വേണ്ടിയാണ്. ബിജെപിക്ക് ഭരണം നേടാന്‍ സാധിക്കാതിരുന്ന പ്രദേശത്തെ ''തീവ്രവാദികളുടെയും'' ''കുറ്റവാളികളുടെയും'' ഇടമാക്കി മാറ്റുന്ന തരത്തിലും ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുന്നു. കേരളത്തിലെ ബിജെപിയുടെ അക്രമണോല്‍സുകത ശബരിമല സംഘര്‍ഷ സമയത്തടക്കം ദൃശ്യമായതാണ്. സിപിഎം സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പോലും ബിജെപിക്ക്‌ നിയമം കയ്യിലെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍ ആ സമയങ്ങളില്‍ കേരളത്തില്‍ തങ്ങള്‍ ഇരകളാക്കപ്പെടുന്നു എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരുന്നത്. ഇതിനായി വ്യാജ ഫോട്ടോഷോപ്പ് ചിത്രങ്ങളടക്കമുള്ള പ്രചാരണങ്ങള്‍ അവര്‍ നടത്തുകയും കേരളത്തിന് അകത്തും പുറത്തും അവയ്‌ക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

നിലവില്‍ സിപിഎമ്മിന് കേരളത്തിലുള്ള മേല്‍ക്കൈ, യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ക്ക് മാത്രം ഭരണം ലഭിക്കുന്ന അവസ്ഥ, മുസ്ലിം ലീഗ് അടക്കമുള്ള ന്യൂന പക്ഷ രാഷ്ട്രീയം പറയുന്ന കക്ഷികളുടെ സാന്നിധ്യം എന്നിവയെല്ലാമാണ് കേരളത്തെ ശത്രുരാജ്യമായി കാണുന്ന ബിജെപി നിലപാടിന് പിറകിലെ കാരണങ്ങള്‍. ഇതിനൊപ്പം ആന്ധ്ര, ബംഗാള്‍, കര്‍ണാടക, ഡല്‍ഹി അടക്കമുള്ള പ്രദേശങ്ങളിലേതിനു സമാനമായി പ്രതിപക്ഷ കക്ഷികളുടെ സര്‍ക്കാരുകളോടുള്ള വിരോധവും പ്രധാനമന്ത്രി കേരളത്തിനോട് കാണിക്കുന്ന വിദ്വേഷ മനോഭാവത്തിന് കാരണണായി.

നേരത്തേ കേരളത്തെ സൊമാലിയയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചത് ഏറെ വിവാദമായിരുന്നു. ഉത്തര്‍ പ്രദേശിലെ ആശുപത്രികളില്‍ നിന്ന് കേരളം കുറേ പഠിക്കാനുണ്ടെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് ബിജെപി ദേശീയ നേതാക്കളുടെ കേരള വിരുദ്ധ പരാമര്‍ശങ്ങളില്‍ മറ്റൊന്ന്. കേവലം പ്രസ്താവനകള്‍ക്കപ്പുറം ഭരണതലത്തിലും കേരളത്തോട് വിദ്വേഷപരമായ നിലപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയകാലത്ത് കേരളത്തിന് പര്യാപ്തമായ സഹായം അനുവദിക്കാതിരുന്നപ്പോഴും പുറത്തുനിന്ന് ലഭിച്ച സഹായങ്ങള്‍ തടഞ്ഞപ്പോളുമെല്ലാം കേന്ദ്രത്തിന്റെ വദ്വേഷ നിലപാട് ചര്‍ച്ചയായിരുന്നു.


പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേര്‍ന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയില്‍ നടത്തിയ പരാമര്‍ശങ്ങളെന്നാണ് കഴിഞ്ഞ ദിവസം വാരണാസിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളത്തില്‍ ബി.ജെ.പി.ക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെ്ന്നും ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. 'രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തില്‍ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാര്‍ഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുന്‍പ് ആ കണക്കു നോക്കാന്‍ പ്രധാനമന്ത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.' - പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഘപരിവാറില്‍പെട്ട അക്രമികള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.വര്‍ഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകര്‍ക്കാന്‍ ആര്‍.എസ്.എസ്. നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പ്രേരണയാകുന്നത്. എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്‍.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നു.

 

Subnational Human Development Index 1

Subnational Human Development Index 2

Reality of Modi's Varanasi after 5 years | Ground Report by Dhruv Rathee

Dhruv Rathee on development in Narendra Modi's constituency Varanasi (BBC Hindi)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago