മുസ്ലിം ലീഗ് ജില്ലയില്‍നിന്ന് 75 ലക്ഷം സ്വരൂപിക്കും
കണ്ണൂര്‍: വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവര്‍ത്തനത്തിനായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ജില്ലയില്‍നിന്ന് 75 ലക്ഷം രൂപ അയക്കാന്‍ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. മുസ്ലിംലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.പി മഹമൂദ് ഹാജി അനുസ്മരണം ഒക്ടോബര്‍ രണ്ടിന് കക്കാട് നടത്താന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. കെ.എം ഷാജി എം.എല്‍.എ, വി.പി വമ്പന്‍, അഡ്വ. എസ്. മുഹമ്മദ്, അഡ്വ. പി.വി സൈനുദ്ദീന്‍, എന്‍.എ അബൂബക്കര്‍, ടി.എ തങ്ങള്‍, കെ.വി മുഹമ്മദലി, അഡ്വ. കെ.എ ലത്തീഫ്, അന്‍സാരി തില്ലങ്കേരി, കെ.പി താഹിര്‍, എം. പി.എ റഹീം, കെ.ടി സഹദുല്ല സംസാരിച്ചു. എസ്.എ ശുക്കൂര്‍ ഹാജി, എസ്.കെ.പി സകരിയ, ഗഫൂര്‍ മാട്ടൂല്‍, കെ.വി ഹാരിസ്, കെ.പി.എ സലീം, പി.ടി.എ കോയ, ടി.എന്‍.എ ഖാദര്‍, വി. ഫാറൂഖ്, സി. സമീര്‍, വി.കെ മുഹമ്മദ്, ഇ.പി ശംസുദ്ദീന്‍, വി. നാസര്‍, എ.കെ ആബൂട്ടി ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."