മാതൃകയായി പൊതുപരീക്ഷാ മൂല്യനിര്‍ണയ ക്യാംപുകള്‍
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ പൊതുപരീക്ഷയും മൂല്യനിര്‍ണയ ക്യാംപുകളും മാതൃകയാവുന്നു. 9912 മദ്‌റസകളില്‍ നിന്നായി 2,41,805 കുട്ടികളുടെ 10 ലക്ഷത്തോളം ഉത്തരപേപ്പറുകളാണ് ഒന്‍പത് കേന്ദ്രങ്ങളില്‍വച്ച് മൂല്യനിര്‍ണയം നടത്തുന്നത്. ഏപ്രില്‍ 25ന് തുടങ്ങിയ മൂല്യനിര്‍ണയം നാളെ അവസാനിക്കും. 1600 പരിശോധകരെയാണ് ഇതിന് വേണ്ടി നിയോഗിച്ചത്. രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുക. പരിശോധകര്‍ക്കുള്ള ഭക്ഷണവും താമസ സൗകര്യവും മൂല്യനിര്‍ണയ സ്ഥലങ്ങളില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്.
കുറ്റമറ്റ സംവിധാനത്തോടെ നടത്തുന്ന സമസ്തയുടെ പൊതുപരീക്ഷയും മൂല്യനിര്‍ണയവും അക്കാദമിക സമൂഹത്തിന്റെ പ്രശംസയും നേടിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരും യൂനിവേഴ്‌സിറ്റി അധികൃതരും സമസ്തയുടെ പൊതുപരീക്ഷ സംവിധാനം മനസിലാക്കാന്‍ പലപ്പോഴായി ക്യാംപ് സന്ദര്‍ശിക്കാറുണ്ട്. ഈ വര്‍ഷം മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്‍പത് സ്ഥാപനങ്ങളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. വിഷയാടിസ്ഥാനത്തിലാണ് ഓരോ ക്യാംപിലെയും ഉത്തരപരിശോധന. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ടാബുലേഷന്‍ ജോലികള്‍ക്ക് ശേഷം റമദാന്‍ 17ന് ഫലപ്രഖ്യാപനം നടത്തും.
സമസ്ത പൊതുപരീക്ഷാ മൂല്യനിര്‍ണയ ക്യാംപില്‍നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."