HOME
DETAILS

പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ സൗരോര്‍ജ പദ്ധതി

  
backup
July 21 2016 | 19:07 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: വീടുകള്‍ക്കു മുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിനു പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കേന്ദ്രം സൗജന്യ സഹായം നല്‍കും. കേന്ദ്ര വൈദ്യുതി-കല്‍ക്കരി സഹമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള കേന്ദ്ര സഹായമായ പദ്ധതി ബി.പി.എല്‍ കുടുംബങ്ങള്‍ക്കു ചെലവിന്റെ 30 ശതമാനം എന്നത് 45 ആയെങ്കിലും വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു.

സംസ്ഥാന വൈദ്യുതിബോര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് രൂപം കൊടുത്ത 'ഉദയ്' (ഉജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന) പദ്ധതിയില്‍ കേരളത്തെയും പങ്കാളിയാക്കാമെന്നു കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന ഉല്‍പാദനച്ചെലവു മൂലം കായംകുളം വൈദ്യുതി നിലയത്തില്‍ നിന്നു വൈദ്യുതി വാങ്ങുന്നില്ലെങ്കിലും പ്രതിവര്‍ഷം 207 കോടി രൂപ കെ.എസ്.ഇ.ബി, എന്‍.ടി.പി.സിയ്ക്ക് നല്‍കേണ്ടി വരുന്നുണ്ട്. ഇത് ഏകദേശം 300 കോടി രൂപയായി വര്‍ധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. വൈദ്യുതിനിലയം സംസ്ഥാനത്തിന് ബാധ്യതയാണെന്ന നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്.

കായംകുളം നിലയത്തിന്റെ ഉല്‍പാദന ചെലവു കുറയ്ക്കാന്‍ നാഫ്തയുടെ വിലയില്‍ സബ്‌സിഡി അനുവദിച്ച് ഉല്‍പാദന ചെലവ് നാലുരൂപയില്‍ താഴെയാക്കാന്‍ പി.എസ്.ഡി.എഫിലെ തുക അനുവദിക്കണമെന്നും കേരളം  ആവശ്യപ്പെട്ടു. മാടക്കത്തറ- അരീക്കോട്, കക്കയം- നല്ലളം എന്നീ ലൈനുകളുടെ ശേഷി പുതുമയാര്‍ന്ന സാങ്കേതികവിദ്യ  ഉപയോഗിച്ച് വര്‍ധിപ്പിക്കുന്നതിന് പി.എസ്.ഡി.എഫ് വ്യവസ്ഥകളനുസരിച്ച് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരച്ചു.

കേരളത്തിലെ ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഹരിതോര്‍ജ സാധ്യതകള്‍ (കാറ്റ്, സൗരോര്‍ജം) പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രസരണശൃംഖലയുടെ അപര്യാപ്തത വലിയ തടസമാണ്.  ഇതു മറികടക്കാന്‍ ഏകദേശം 2500 കോടി രൂപ വരുന്ന ഒരു ഹരിത ഇടനാഴി പദ്ധതിയ്ക്ക് കേരളം രൂപം നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയ്ക്കു കേന്ദ്രം പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ലഭ്യമാക്കണമെന്നും അഭ്യര്‍ഥിച്ചു.  

മുന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ലഭിച്ച ബൈതരണി കല്‍ക്കരി പാടം നഷ്ടമായ സാഹചര്യത്തില്‍ മറ്റൊരു കല്‍ക്കരി പാടം അനുവദിക്കുന്നതിന് പദ്ധതി നല്‍കിയാല്‍ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം

Kerala
  •  18 days ago
No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago