HOME
DETAILS

കൂട്ട വധശിക്ഷ: സഊദിക്കെതിരേ നടപടി വേണമെന്ന് യു.എസ് മതസ്വാതന്ത്ര്യ കമ്മിഷന്‍

  
backup
April 27 2019 | 21:04 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%a7%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4

 

വാഷിങ്ടണ്‍: സഊദി അറേബ്യയില്‍ കൂട്ട വധശിക്ഷ സംഭവത്തില്‍ അമേരിക്ക സഊദിക്കെതിരേ നടപടിയെടുക്കണമെന്ന് മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈയിടെ 37 പേരുടെ തലവെട്ടിയതില്‍ ഭൂരിപക്ഷവും ശിയാ വിഭാഗക്കാരാണ്. സഊദിക്ക് ഇതിന് സൗജന്യ പാസ് നല്‍കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കാര്യങ്ങള്‍ക്കായുള്ള യു.എസ് കമ്മിഷന്‍ ആവശ്യപ്പെട്ടു.


ഈ കമ്മീഷന്റെ അംഗങ്ങളെ പ്രസിഡന്റും ജനപ്രതിനിധിസഭയുമാണ് നിയമിക്കുന്നതെങ്കിലും ഇവര്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരമേയുള്ളൂ. വധശിക്ഷക്കിരയായ 37 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ അബ്ദുല്‍ കരീം അല്‍ ഹവാജിന് കുറ്റം ചുമത്തപ്പെടുമ്പോള്‍ 16 വയസേയുണ്ടായിരുന്നുള്ളൂവെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഹവാജിന്റെ വധശിക്ഷക്കെതിരേ ഐക്യരാഷ്ട്രസഭയില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത്. കൈകള്‍ തലയോടു ചേര്‍ത്ത് ചങ്ങലക്കിട്ട് ക്രൂരമായ മര്‍ദങ്ങള്‍ നടത്തിയതിനു ശേഷമാണ് ഹവാജ് കുറ്റസമ്മതം നടത്തിയതെന്ന് വധശിക്ഷ മാറ്റിവയ്ക്കുന്നതിനു പരിശ്രമിക്കുന്നമനുഷ്യാവകാശ സംഘടന പറഞ്ഞു.
വധശിക്ഷക്കിരയായ മറ്റൊരാളായ മുജ്തബ അല്‍ സ്വീകത്തിന് ജനാധിപത്യമാവശ്യപ്പെട്ട് 2012ല്‍ നടന്ന റാലിയില്‍ പങ്കെടുക്കുമ്പോള്‍ 17 വയസായിരുന്നു.
ഇവര്‍ക്ക് വധശിക്ഷ നടപ്പാക്കിയത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിനെ സഊദിക്ക് ഇത്തരം കാര്യങ്ങളില്‍ ഇളവു നല്‍കുന്നത് അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ തെന്‍സിന്‍ ദോര്‍ജീ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷമായ ശിയാക്കള്‍ക്കെതിരേ സഊദി ഭരണകൂടം വലിയതോതില്‍ വധശിക്ഷ നടപ്പാക്കുന്നത് മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്.


ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന അഞ്ചു രാജ്യങ്ങളില്‍ പെടുന്ന സഊദി ഈവര്‍ഷം നൂറുപേരുടെ തല വെട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം തലവെട്ടിയവരില്‍ ഭൂരിപക്ഷവും ശിയാക്കളായിരുന്നു. ഒരാളുടെ തല വെട്ടിയ ശേഷം മൃതദേഹം പൊതുജനങ്ങള്‍ക്കു മുന്‍പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി ഭരണകൂടത്തിനെതിരേ ഒന്നും പ്രതികരിച്ചിട്ടില്ല. ഇറാനെതിരായ ശത്രുതയും യു.എസിന്റെ പക്കല്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യമായതും കാരണമാണ് സഊദിയോട് പ്രീണനം തുടരുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം സഊദി 149 പേരുടെ തലവെട്ടിയതായാണ് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ കണക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago