HOME
DETAILS

ആശുപത്രിയിൽ നിന്ന്‌ മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി വളർത്തി: 25 വര്‍ഷത്തിനുശേഷം മുഖ്യ പ്രതിയായ യുവതിക്ക് വധശിക്ഷ

  
backup
September 03 2020 | 13:09 PM

baby-kidnapping-case-death-penaltty-issued

റിയാദ്: ആശുപത്രി കിടക്കയിൽ നിന്ന് മൂന്ന് നവജാത ശിശുക്കളെ തട്ടിയെടുത്ത കേസിൽ സഊദി യുവതിക്ക് വധശിക്ഷ. കിഴക്കൻ പ്രവിശ്യയിലെ ദമാമിലെ ക്രിമിനൽ കോടതിയാണ് അഞ്ചു പ്രതികളുള്ള കേസിൽ രണ്ടു പ്രതികൾക്ക് ഇന്നലെ ശിക്ഷ വിധിച്ചത്. മൂന്നാം പ്രതിയായ യമനി പൗരന് 25 വർഷം തടവാണ് വിധിച്ചത്. ആദ്യ കുട്ടിയെ 27 വർഷം മുമ്പ് ഖത്തീഫ് ആശുപത്രിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതി നേരത്തെ വി]വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടികളെ തനിക്ക് വെറുപ്പായിരുന്നുവെന്നും അതുകൊണ്ടാണ് ആൺകുട്ടികളെ മാത്രം തട്ടിക്കൊണ്ടുപോകുന്നതിന് ശ്രമിച്ചതെന്നും ഓരോ മൂന്നു വർഷത്തിലും ഒരു കുഞ്ഞിനെ വീതം തട്ടിക്കൊണ്ടുപോകാനാണ് താൻ പദ്ധതിയിട്ടിരുന്നതെന്നും പ്രതി പറഞ്ഞതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു നേരത്തെ തന്നെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

     തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ 20 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ സംഭവത്തിലെ കൂടുതൽ അന്വേഷണത്തിലാണ് പ്രതിയായ സഊദി വനിത ഇത്തരത്തിൽ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയതായി സ്ഥിരീകരണം ലഭിച്ചത്. നാലാമതൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നെന്നും പ്രതി സമ്മതിച്ചു. അനേഷണത്തിൽ സ്ത്രീയുടെ വീട്ടിലുള്ള മറ്റു മൂന്ന് കുട്ടികളിൽ ഒരു ആൺ കുട്ടിയും പെൺ കുട്ടിയും മാത്രമാണു സ്ത്രീയുടെ യഥാർഥ സന്തതികളെന്നും മൂന്നാമത്തെയാളെ 27 വർഷം മുമ്പ് തട്ടിക്കൊണ്ട് പോന്നതാണെന്നും വ്യക്തമാകുകയായിരുന്നു.

      1996 ൽ കിഴക്കൻ സഊദിയിലെ ദമാമിലെ ആശുപത്രിയിൽ വെച്ച് പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ നഷ്ടപെട്ട പിഞ്ചു കുഞ്ഞിനെ 20 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ യുവതി ഇത്തരത്തിൽ മൂന്ന് ആൺകുട്ടികളെ മോഷ്ടിച്ച് സ്വന്തം മക്കളെ പോലെ വളർത്തി വലുതാക്കിയതായി കണ്ടെത്തിയത്. 20 വയസ്സ് പൂർത്തിയായ രണ്ടു ആൺമക്കളുടെ നാഷണൽ ഐഡന്റിറ്റി കാർഡിനായി സർക്കാരിൽ വനിത അപേക്ഷ നൽകിയതോടെയാണ്‌ സംഭവങ്ങളുടെ ചുരുളഴിയുന്നത്. കുട്ടികളുടെ പിതാവിനെ വ്യക്തമാക്കാൻ കഴിയാതായതോടെയാണ് ചോദ്യങ്ങൾ ഉയർന്നത്. ഇതിനിടെ ഇവർക്ക് വേണ്ട വിദ്യാഭാസവും മറ്റു സൗകര്യങ്ങളുമൊക്കെ സ്വന്തം കുട്ടികളെ പോലെ വനിത വീട്ടിൽ വെച്ച് നൽകുകയും ചെയ്‌തിരുന്നു.

      പ്രസവ വാർഡിൽ നിന്നും കാണാതായി 20 വർഷത്തിന് ശേഷം സ്വന്തം മകനെ കണ്ടെത്തിയ യഥാർത്ഥ പിതാവിന്റെ വാർത്ത ഏറെശ്രദ്ധേയമായിരുന്നു. നഴ്‌സാണെന്നു തെറ്റിദ്ധരിപ്പിച്ച് ഡ്യുട്ടി നഴ്‌സിന്റെ വേഷത്തിൽ പ്രസവ വാർഡിൽ കയറിക്കൂടിയ യുവതി കൈകുഞ്ഞിനേയുമായി കടന്നു കളയുകയായിരുന്നു. പിന്നീട് കുഞ്ഞിനായി അന്വേഷങ്ങളും തിരച്ചിലുകളും വേണ്ടുവോളം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ മകനായ മൂസ അൽ കനസിയെ കണ്ടെത്തുന്നവർക്ക് പിതാവ് അലി അൽ കനസി വിവിധ ഘട്ടങ്ങളിൽ പണമടക്കമുള്ള പാരിതോഷികങ്ങളും ഓഫർ ചെയ്‌തുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കഞ്ഞിനെ കണ്ടെത്താതെ വർഷങ്ങൾ കഴിഞ്ഞു. ഇതിനിടെയാണ് പഴയ സംഭവം വീണ്ടും ഉയർന്നു വന്നത്.

      രണ്ടാമത്തെ കുട്ടിയെ ദമാം മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽ നിന്ന് 24 വർഷം മുമ്പാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പറഞ്ഞു. അൽഅമ്മാരി കുടുംബത്തിലെ കുട്ടിയാണ് ഇതെന്നാണ് കരുതുന്നത്. മൂന്നാമത്തെ കുട്ടിയായ മൂസ അൽഖുനൈസിയെ ഇരുപത്തിയൊന്നു വർഷം മുമ്പ് ഇതേ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി. മൂന്ന് കുട്ടികളെയും നേരത്തെ തന്നെ അന്വേഷണങ്ങൾ പൂർത്തീകരിച്ച് യഥാർത്ഥ കുടുംബത്തിന് കൈമാറിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago