പ്രളയക്കെടുതി: അനാസ്ഥ അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ
തൃശൂര്‍: പ്രളയകാലത്ത് ഡാമുകള്‍ തുറക്കുമ്പോള്‍ കൃത്യമായ മുന്‍കരുതല്‍ നടപടികളും മുന്നറിയിപ്പുകളും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡാമുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഒഴുക്കന്‍ മട്ടിലുള്ള ജാഗ്രതാ നിര്‍ദേശം മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ നല്‍കിയതെന്നും സംഘടന കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമസഭാ സമിതി രൂപീകരിക്കണം. ഈ ആവശ്യമുന്നയിച്ച് എസ.്ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ പി. അബ്ദുല്‍ മജീദ് ഫൈസി, റോയ് അറയ്ക്കല്‍, പി. അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍, ജില്ലാ പ്രസിഡന്റ് ഇ.എം അബ്ദുല്‍ ലത്തീഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."