തുപ്പനാട് പാലം യാഥാര്‍ഥ്യമാകുന്നു
കല്ലടിക്കോട്: തുപ്പനാട് പുഴക്ക് കുറുകെ തല ഉയര്‍ത്തി നിന്നിരുന്ന പഴയ പാലത്തിന്റെ കരിങ്കല്‍ ഭിത്തികള്‍ ഇനി ഓര്‍മയിലേക്ക് മായുകയാണ്. ഇപ്പോള്‍ ഉപയോഗത്തിലുള്ള കോണ്‍ക്രീറ്റ്പാലം നവീകരിക്കുന്നതിനേക്കാള്‍ നല്ലത് പുതിയത് നിര്‍മിക്കുകയാണെന്ന നിലപാടിലാണ് അധികൃതര്‍.
നാഷണല്‍ ഹൈവേറോഡു വികസനത്തിന്റെ ഭാഗമായാണ് പഴയ പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലത്തിനുള്ള നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഇതോടൊപ്പം പാലവുമായി ചേര്‍ന്നുള്ള പുരാതന റോഡും വീതികൂട്ടി പ്രവര്‍ത്തന ക്ഷമമാകും.
നിലവില്‍ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാലത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് പഴയ പാലത്തിന്റെ സ്ഥാനത്ത് 16 മീറ്റര്‍ വീതിയില്‍60 മീറ്റര്‍ നീളത്തില്‍പുതിയ പാലംവരുന്നത്.
ഇതോടെ വിസ്മൃതിയിലായ ഒരു കാലഘട്ടത്തിനു ഉണര്‍വുണ്ടാവുകയാണ്.പഴയവള്ളുവനാട്ചരിത്രത്തിന്റെ നാഴികക്കല്ലാണ് തുപ്പനാട് പഴയപാലം.വാഹനങ്ങള്‍ അധികമില്ലാത്ത കാലത്ത് പാലത്തിലൂടെ തിക്കും തിരക്കും കുറവായിരുന്നു.പഴയ പാലത്തിന്റെ തകര്‍ച്ചയെക്കുറിച്ച് പല അഭിപ്രായങ്ങളും ആളുകള്‍ക്കുണ്ട്.പതിറ്റാണ്ടുകളായികല്ലടിക്കോട്എന്ന സ്ഥലനാമവുമായി ചേര്‍ത്തുവച്ചിരുന്ന ഈ സ്മാരകശിലകള്‍ ബ്രിട്ടീഷ് ഭരണകാലത്തെ നിര്‍മിതിയായും കണക്കാക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഉപയോഗത്തിലുള്ള പാലംതുപ്പനാട് ജുമാ മസ്ജിദിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു.1970 ലാണ് ഈ പാലം ഉദ്ഘാടനം നടന്നതെന്നും ശക്തമായ മഴയെ തുടര്‍ന്ന് പഴയ പാലത്തിന്റെ ഭിത്തികള്‍ക്ക് തകര്‍ച്ച സംഭവിക്കുകയാണുണ്ടായതെന്നും പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ പി.കെ. അബ്ദുള്ളകുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."