'200 മീറ്ററില്‍ പുറത്താകാന്‍ കാരണം രണ്ട് ഇന്ത്യക്കാര്‍'
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിലെ 200 മീറ്റര്‍ ഓട്ടത്തില്‍ നിന്ന് പുറത്താകാന്‍ കാരണം രണ്ട് ഇന്ത്യക്കാരാണെന്ന് ഹിമാ ദാസ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ആരോപണം നടത്തിയത്. ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഹിമയെ അയോഗ്യയാക്കി പ്രഖ്യാപിച്ചത്. ഇതിനെതിരേയാണ് ഹിമ രംഗത്തെത്തിയത്. ഫൗള്‍ സ്റ്റാര്ട്ടാകാന് കാരണം അസമില്‍ നിന്നുള്ള രണ്ട് പേരാണെന്നും അവരുടെ പേരുകള്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്നുമായിരുന്നു ഹിമ പറഞ്ഞത്. അവര്‍ ഉണ്ടാക്കിയ സമ്മര്‍ദം താങ്ങാനായില്ലെന്നും ഹിമ ലൈവിലൂടെ പറഞ്ഞു.
'ഞാന്‍ അതിഭയങ്കരമായ സമ്മര്‍ദത്തിലായിരുന്നു. ഒരു താരവും അത്തരം സമ്മര്‍ദത്തിലൂടെ കടന്നുപോകില്ല. ചിലരുടെ ചില പ്രസ്താവനകള്‍ എന്നെ വല്ലാതെ ബാധിച്ചു. അതെന്നെ സമ്മര്‍ദത്തിലാക്കി. എന്റെ ഏകാഗ്രത നഷ്ടപ്പെട്ടു. അവരുടെ പേരുകള്‍ ഞാന്‍ ഇവിടെ പറയുന്നില്ല. എന്നെ സമ്മര്‍ദത്തിലാക്കിയത് അസമില്‍ നിന്നുള്ള രണ്ട് പേരാണ്. ലൈവ് വീഡിയോയില്‍ ഹിമ പറഞ്ഞു.
തന്റെ രണ്ട് പരിശീലകര്ക്കൊപ്പമായിരുന്നു ഹിമ ലൈവ് വീഡിയോയില്‍ പറഞ്ഞത്. അതേ സമയം 400 മീറ്റര്‍ മിക്സ്ഡ് റിലേയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് താരം മനപ്പൂര്‍വം ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയതെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. റിലേയില്‍ മത്സരിക്കാനുള്ളതിനാല്‍ മലയാളി താരം മുഹമ്മദ് അനസ് 200 മീറ്റര്‍ ഓട്ടത്തില്‍ നിന്ന് പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."