മലിനജലം നിറഞ്ഞ് മുറിത്തോട്; പരിസരവാസികള്‍ക്ക് ദുരിതം
പരപ്പനങ്ങാടി: ചാപ്പപ്പടിയിലെ മുറിത്തോട്ടില്‍ മലിനജലം കെട്ടി നില്‍ക്കുന്നത് പരസരവാസികള്‍ക്ക് ദുരിതമാകുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ വേലിയേറ്റത്തില്‍ അഴിമുഖത്ത് മണല്‍ത്തിട്ട രൂപപ്പെട്ട് ഒഴുക്ക് നിന്നതോടെയാണ് വെള്ളം കെട്ടിനിന്നത്. ഒഴുകിയെത്തിയ മാലിന്യങ്ങള്‍ തോട്ടില്‍ വീടുകള്‍ക്ക് സമീപം പരന്നു കിടക്കുകയാണ്.
തോട്ടില്‍ മലിനജലം കെട്ടി നില്‍ക്കുന്നത് ദുര്‍ഗന്ധത്തിനും കൊതുക് പെരുകാനും കാരണമാകുകയാണ്. അതിനാല്‍ ആരോഗ്യഭീഷണിയും ശുദ്ധജലക്ഷാമവും തീരദേശത്ത് നിലനില്‍ക്കുന്നതായി പരാതിയുണ്ട്. ടൗണിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മലിനജലം മുറിത്തോട് വഴിയാണ് കടലിലേക്ക് ഒഴുകുന്നത്. അതുകൊണ്ട് തന്നെ തോട് ആവശ്യത്തിന് ആഴം കൂട്ടുകയും അഴിമുഖത്തെ മണല്‍ത്തിട്ട മാറ്റുകയും ചെയ്താല്‍ മാത്രമേ ജലം കടലിലേക്ക് ഒഴുക്കിവിടാന്‍ സാധ്യമാകുകയുള്ളൂ. അധികാരികള്‍ എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."