HOME
DETAILS

സെക്രട്ടേറിയറ്റിലെ തീപിടിത്തം പ്രത്യേക പൊലിസ് സംഘത്തിന്റെ അന്വേഷണത്തെ 'പാര്‍ട്ടി ഫ്രാക്ഷന്‍' സഹായിക്കും

  
backup
September 05 2020 | 03:09 AM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%80%e0%b4%aa-6
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ സെക്ഷനിലുണ്ടായ തീപിടിത്തം അന്വേഷിക്കുന്ന പ്രത്യേക പൊലിസ് സംഘത്തെ സഹായിക്കാന്‍ സി.പി.എം 'പാര്‍ട്ടി ഫ്രാക്ഷനെ' നിയോഗിച്ചു. സി.പി.എം സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ അംഗങ്ങളായ 13 പേരെയാണ് അന്വേഷണ സംഘത്തെ സഹായിക്കാനായി നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. 
തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ദുരന്തനിവാരണ കമ്മിഷണര്‍ എ.കൗശികന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍തന്നെ കോടിയേരി മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ആള്‍ ഉള്‍പ്പെടെയാണ് ഉള്ളതെന്ന ആക്ഷേപം ഉയരുന്നിരുന്നു. ഇത് നിലനില്‍ക്കുമ്പോഴാണ് പൊലിസ് അന്വേഷണത്തിനു സഹായിക്കാനും പാര്‍ട്ടി സഖാക്കളെ നിയോഗിച്ചിരിക്കുന്നത്. 
അന്വേഷണം പൂര്‍ണമായി അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതെന്ന ആക്ഷേപമാണ് ഇതിലൂടെ ഉയരുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാ രേഖകള്‍ സംബന്ധിച്ച ഫയലുകളാണ് കത്തിനശിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതിനിടെയാണ് പാര്‍ട്ടി സംഘടനയില്‍നിന്നുള്ളവരെ അന്വേഷണത്തെ സഹായിക്കാനും നിയോഗിച്ചിരിക്കുന്നത്. 
പൊലിസ് ആസ്ഥാനത്തുനിന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാരെ, അന്വേഷണത്തില്‍ പൊലിസിനെ സഹായിക്കുന്നതിനായി നിയോഗിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറക്കിയ രണ്ട് ഉത്തരവുകളിലൂടെ 13 സഖാക്കള്‍ അന്വേഷണ സംഘത്തെ സഹായിക്കും. പൊതുഭരണം(പൊളിറ്റിക്കല്‍), ടൂറിസം(എ,ബി) വകുപ്പുകളിലെ ഫയലുകളുടെ പട്ടിക തയാറാക്കുന്നതിനും കിട്ടാവുന്ന എല്ലാ ഫയലുകളും ശേഖരിക്കുന്നതിനും ഈ വകുപ്പുകളില്‍ തന്നെ നടക്കുന്ന പൊലിസ് അന്വേഷണത്തെ സഹായിക്കുന്നതിനുമായാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago