വനിതാ സെല്‍ മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിച്ചു വരുന്ന കൊച്ചി സിറ്റി പൊലിസ് വനിതാ സെല്‍ എറണാകുളത്തേക്ക് മാറ്റുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തൃപ്പൂണിത്തുറ രാജ നഗരി യൂനിയന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ ട്രൂറ ) ചെയര്‍മാന്‍ വി.പി പ്രസാദും കണ്‍വീനര്‍ വി.സി ജയേന്ദ്രനും ആവശ്യപ്പെട്ടു.
കൊച്ചി നഗരസഭ, തൃപ്പൂണിത്തുറ, കുമ്പളം, മരട് , ഉദയംപേരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളില്‍ ഉണ്ടാകുന്ന നൂറുകണക്കിന് കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കേന്ദ്രമായിട്ടാണ് തൃപ്പൂണിത്തുറയിലെ വനിതാ സെല്‍ പ്രവര്‍ത്തിച്ചു വരുന്നത്.
പരാതിയുമായി വരുന്നവര്‍ക്ക് കൗണ്‍സലിങ് സൗകര്യമടക്കമുള്ള സംവിധാനം ഇവിടെ നിലവില്‍ ഉണ്ട്. പരാതിയുമായി വരുന്നവര്‍ക്ക് സ്വൈര്യമായി ഇരുന്ന് ആശയവിനിമയം നടത്തുന്നതിനുള്ള വിശാലമായ വളപ്പോടുകൂടിയതാണ് അന്ധകാര തോടിന്റെ കരയില്‍ ഉള്ള വനിതാ സെല്‍.
ഈ സ്ഥാപനം ഇപ്പോള്‍ എറണാകുളത്തെ റവന്യൂ ടവറിന്റെ പന്തണ്ടാം നിലയിലേക്കാണ് തിരക്കുപിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നത്
തൃപ്പൂണിത്തുറയില്‍ ലഭിക്കുന്ന സമാധാനാന്തരീക്ഷം നഗരമധ്യത്തിലെ റവന്യൂ ടവറില്‍ ലഭിക്കില്ല എന്നുറപ്പാണ്.
സ്വന്തം കെട്ടിടത്തില്‍ നിന്നും വാടക കെട്ടിടത്തിലേക്ക് വനിതാ സെല്‍ മാറ്റുന്നതും അംഗീകരിക്കാനാവില്ല.
ജനങ്ങളില്‍ നിന്നം വ്യാപകമായ പരാതി ഉണ്ടായ സാഹചര്യത്തിലാണ് ട്രുറ ഓഫിസ് മാറ്റത്തിനെതിരെ രംഗത്തുവന്നിട്ടുള്ളത്.
മുഖ്യമന്ത്രി, എം.എല്‍.എ, ഡി.ജി.പി, ഐ.ജി, കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ട്രൂറ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."