കുടിവെള്ളം എത്തിക്കാതെ മുങ്ങിയ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കാക്കനാട്: പ്രളയബാധ്യത പ്രദേശത്ത് കുടിവെള്ളം എത്തിക്കാതെ മുങ്ങിയ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. വാഹനവകുപ്പ് പിടിച്ചെടുത്ത് നിയോഗിച്ച ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാരാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയത്. ലോറി പിടിച്ചെടുത്ത് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
പ്രളായ ബാധ്യത പ്രദേശത്ത് വെള്ളമിറങ്ങിയെങ്കിലും പലയിടത്തും കുടിവെള്ളം കിട്ടാത്ത അവസ്ഥയിലാണ്. ഇതേ തുടര്‍ന്ന് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്ന നടപടി തുടര്‍ന്നു വരുകയാണ്. ഇതിനിടെയാണ് കുടിവെള്ളം എത്തിക്കാന്‍ നിയോഗിച്ച സ്ഥലത്ത് നിന്നും രണ്ട് ഡ്രൈ വര്‍മാര്‍ ലോറിയുമായി മുങ്ങിയത്.
പിടിച്ചെടുത്ത് വാട്ടര്‍ അതോററ്റിക്ക് കൈമാറിയ രണ്ട് ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാരാണ് മുങ്ങിക്കിയത്. പുത്തന്‍വേലിക്കര പ്രദേശത്ത് കുടിവെള്ളം എത്തിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ആരുമറിയാതെ ലോറികളുമായി അവിടെനിന്ന് അവര്‍ മുങ്ങുകയായിരുന്നു. കുടിവെള്ളം എത്തേണ്ട സ്ഥലത്ത് വെള്ളം കിട്ടാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിനായി നിയോഗിച്ച് വാഹനങ്ങള്‍ അപ്രത്യക്ഷമായത്.
ഇക്കാര്യം എന്‍ഫോഴ്സുമെന്റ് ആര്.ടി.ഒ. ജില്ലാ കളക്ടറെ അറിയിച്ചു. ശക്തമായ നടപടി സ്വീകരിക്കാന്‍ ആര്‍ടിഒക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ടാങ്കര്‍ ലോറി ഡ്രൈവര്‍മാരായ തുതിയൂര്‍ സ്വദേശി രമേശന്, പാങ്ങോട് സ്വദേശി അഖില്‍ എന്നിവരുടെ ലൈസന്‍സ് ആര്‍ടിഒ ജോജി പി. ജോസ് സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."