രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാരംഭിച്ച് അഴുത ബ്ലോക്ക് പഞ്ചായത്ത്
പീരുമേട്: മഴക്കെടുതി ബാധിത മേഴലയില്‍ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാംഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശുചീകരണവും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്കുന്ന പ്രവര്‍ത്തികളാണ് ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു വരുന്നത്.
ക്യാമ്പുകളില്‍ താമസിച്ചു മടങ്ങിയവരും താമസിക്കാത്തവരുമായ ഏറെ ദുരിതമനുഭവിക്കുന്ന നിരവധിപ്പേര്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ കലവറയില്‍നിന്നും ഡ്രസ് ബാങ്കില്‍ നിന്നും അവശ്യസാധനങ്ങള്‍ എത്തിച്ചു നല്കുന്നു. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിപ്പോയവരുടെ വീടുകള്‍ താമസയോഗ്യമാക്കുന്ന തിരക്കിലാണ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും. വിവിധ പ്രദേശങ്ങളില്‍ ഡിവിഷന്‍ മെമ്പര്‍മാരും വി ഇ ഒ മാരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. പ്രളയത്തില്‍ മുങ്ങിപ്പോയ വണ്ടിപ്പെരിയാര്‍ മേഖലയിലെ പല വീടുകളും സ്ഥാപനങ്ങളും വെളളമിറങ്ങിയപ്പോള്‍ ചെളിയില്‍ പുതഞ്ഞിരുന്നു. ചെളി നീക്കം ചെയ്ത് കഴുകി ഇവ പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ വലിയ പരിശ്രമം വേണ്ടി വന്നു.
സ്‌കുളുകള്‍, പൊതുസ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും പൊതുജലാശയങ്ങളില്‍ ക്ലോറിനേഷന്‍ നടത്തുന്നതായും ബിഡിഒ എം.എസ് വിജയന്‍ പറഞ്ഞു. ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന പല ടീമുകളായി തിരിഞ്ഞ് ദുരിതം ബാധിച്ച വീടുകള്‍ സന്ദര്‍ശിക്കുകയും ക്യാമ്പുകളില്‍ നിന്നും തിരിച്ച് വീടുകളില്‍ താമസത്തിനെത്തിയവര്‍ക്ക് അവിടെ അടിയന്തരമായി എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കേണ്ടതെന്ന് ചോദിച്ച് മനസിലാക്കി വേണ്ട സഹായം എത്തിച്ചുവരുന്നു.
ഭക്ഷ്യ സാധനങ്ങള്‍ക്കു പുറമെ വസ്ത്രങ്ങള്‍, ഗ്യാസ് സ്റ്റൗ പോലെ അത്യാവശ്യ വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം ഇവയിലുള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."