കള്ളവോട്ട് വിവാദം സ്ത്രീകളെ അപമാനിക്കാനെന്ന് ദീപാ നിശാന്ത്
തൃശൂര്‍: കള്ളവോട്ട് വിവാദം സ്ത്രീകളെ അപമാനിക്കാനാണെന്ന് ഇടതുപക്ഷ സഹയാത്രിക ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ട് സ്ത്രീകള്‍ക്കെതിരേ അങ്ങേയറ്റം ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.
മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സ്ത്രീകളുടെ ചിത്രവും പേരും നാടും പ്രചരിപ്പിച്ച് അവഹേളിച്ചു. സംഭവത്തിന്റെ നിജസ്ഥിതി സംശയാസ്പദമാകുമ്പോള്‍ അപമാനത്തിന് നേതൃത്വം നല്‍കിയവര്‍ നിശബ്ദരായിരിക്കുകയാണ്. ഓപ്പണ്‍ വോട്ടിനെക്കുറിച്ച് ചാനലുകളില്‍ ചര്‍ച്ചയില്ല. ആ സ്ത്രീകള്‍ നേരിട്ട അപമാനത്തിന് ആരാണ് സമാധാനം പറയുക.
ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളും വ്യക്തികളും ഇക്കാര്യത്തില്‍ ഖേദം രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ദീപ ചോദിക്കുന്നു. കവിതാ മോഷണ വിവാദത്തിനുശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന ദീപ ഇടവേളയ്ക്കുശേഷം വീണ്ടും സജീവമാകുകയാണ്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പ്രചാരണ രീതിയെ പരിഹസിച്ച് പോസ്റ്റിട്ടത് ഏറെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."