HOME
DETAILS
MAL
കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനായെന്ന് മുഖ്യമന്ത്രി
backup
September 05 2020 | 19:09 PM
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളത്തിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പത്തു ലക്ഷം പേരില്‍ 2,168 പേര്‍ക്കാണ് രോഗബാധയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത് അയ്യായിരത്തിന് മുകളിലാണ്. തെലങ്കാനയില്‍ 3,482 ആണ്. ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും കേരളം അയല്‍ സംസ്ഥാനങ്ങളെക്കാള്‍ ഭേദപ്പെട്ട നിലയിലാണ്.മരണനിരക്ക് കേരളത്തില്‍ 0.4 ശതമാനം ആണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും 1.7 ഉം, ആന്ധ്രപ്രദേശില്‍ 0.9 ഉം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."