ആറ് വര്‍ഷം നൊമ്പരമായി കിടക്കയില്‍; അജ്മലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കൊണ്ടോട്ടി: മറ്റുള്ളവരുടെ വേദനകള്‍ സ്വന്തം വേദനയായി കാണാനായിരുന്നു അജ്മലിന് താല്പര്യം. അതുകൊണ്ടാണ് രക്തം നല്കാന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അവന് പോയതും. പക്ഷെ പിന്നീട് അവന് ഒന്നുമറിഞ്ഞില്ല. മണല്‍ലോറി ബൈക്കിലിടിച്ച് ആറ് വര്‍ഷമായി അബോധവസ്ഥയിലായിരുന്ന ഒളവട്ടൂര്‍ കരട്കണ്ടം പുളിക്കല്‍ പഞ്ചായത്ത് മുന്‍ അംഗം എ.കെ പോക്കരുട്ടിയുടെ മകന് മുഹമ്മദ് അജ്മലിന് (27) നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി.
2012 ഒക്ടോബര്‍ പത്തിന്് ഐക്കപ്പടി-അരൂര്‍ റോഡിലെ വള്ളിക്കാട് വച്ചാണ് അജ്മല്‍ അപകടത്തില്‍ പെട്ടത്.അപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ അജ്മല്‍ ആറ് വര്‍ഷമായി അബോധവാസ്ഥയില്‍ കഴിയുകയായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളുമായിരുന്നു പിന്നീട് അവന്റെ ജീവന്. ആറ് വര്‍ഷത്തോളം അല്ലലും അലട്ടലുമില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിച്ച് അവര്‍ കാത്തിരുന്നു. പക്ഷെ ഏവരേയും നൊമ്പരപ്പെടുത്തി അവന് യാത്രയായി. മരണ വിവരമറിഞ്ഞ് നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്. ടി.വി ഇബ്രാഹീം എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."